Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

സംസ്ഥാന ഗവണ്‍മെന്റിന്റെ ഇത്തവണത്തെ ടൂറിസം അവാര്‍ഡ് നേടിയ ഹോം സ്‌റ്റേ

18 MAY 2017 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പത്ത് വര്‍ഷം മുമ്പത്തെ കഥയാണ്. കുമരകം നസ്രേത്ത് പള്ളിക്ക് തൊട്ടടുത്തുള്ള പൊന്നാട്ടുശേരില്‍ വീടിന് അന്ന് 60 വയസ്സായിരുന്നു പ്രായം. മക്കള്‍ രണ്ടുപേരുടെയും വിവാഹമടുത്തതോടെ അറ്റാച്ഡ് ബാത്‌റൂം സൗകര്യമുള്ള രണ്ട് കിടപ്പുമുറികള്‍കൂടി പണിയാനായിരുന്നു വീട്ടുകാരായ ബാബു ഏബ്രഹാമിന്റെയും റെജിനയുടെയും തീരുമാനം.

ഹോട്ടല്‍ മാനേജ്‌മെന്റും എംബിഎയുമൊക്കെ കഴിഞ്ഞ് ദുബായില്‍ ജോലി നോക്കുകയായിരുന്ന മകന്‍ ഉല്ലാസാണ് അപ്പോള്‍ പറഞ്ഞത് ''വര്‍ഷത്തില്‍ കഷ്ടിച്ച് ഒരു മാസമേ ഞങ്ങള്‍ വീട്ടില്‍ നില്‍ക്കൂ. ബാക്കി സമയത്തെല്ലാം ഈ മുറികള്‍ വെറുതേ പൊടിപിടിച്ച് കിടക്കും. എന്നാല്‍ പിന്നെ ഹോംസ്‌റ്റേ സൗകര്യമൊരുക്കാന്‍ കഴിയുംവിധം മുറികള്‍ നിര്‍മിച്ചാലോ ?''അതില്‍ കാര്യമുണ്ടെന്ന് ബാബുവിനും തോന്നി.



കുമരകത്ത് കായലില്‍ നിന്ന് വിളിപ്പാടകലെ കണ്ണായ സ്ഥലത്താണ് വീട്. നാല് ഏക്കര്‍ പുരയിടവും അതിനുള്ളിലൂടെ ചെറിയ കൈത്തോടുമൊക്കെയുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്ന് ഉറപ്പ്. ഏതായാലും അരക്കൈ നോക്കാന്‍ തന്നെ ബാബു തീരുമാനിച്ചു. രണ്ടിനു പകരം മൂന്ന് കിടപ്പുമുറി പണിതു. അറ്റാച്ഡ് ബാത്‌റൂമിനൊപ്പം ഡൈനിങ് ഏരിയ, അടുക്കള, വരാന്ത എന്നീ സൗകര്യങ്ങളെല്ലാമായി. അതും പഴയ വീടിന്റെ ഭാഗം തന്നെയെന്ന് തോന്നിക്കുംവിധം അതേ ഡിസൈനില്‍.

സംഗതി ക്ലിക്കായെന്ന് പറയേണ്ടതില്ലല്ലോ. പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹോംസ്‌റ്റേയ്ക്കുള്ള അവാര്‍ഡ് നാലു തവണയാണ് ഈ പടി കയറിയെത്തിയത്. ദേശീയ അവാര്‍ഡുമെത്തി മൂന്നു തവണ.



വല്ല്യമ്മച്ചിമാരില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് റെജിനയുടെ കൈപ്പുണ്യം. ബാബുവാകട്ടെ, ആരോടും സൗമ്യമായേ പെരുമാറൂ. അമ്മയുടെ കൈപ്പുണ്യവും അപ്പന്റെ കരുതലുമായിരുന്നു ഹോംസ്‌റ്റേ തുടങ്ങാന്‍ ധൈര്യം നല്‍കിയ മൂലധനമെന്ന് ഉല്ലാസ് പറയുന്നു. കായല്‍, പക്ഷി സങ്കേതം, ഡ്രിഫ്റ്റ് വുഡ് മ്യൂസിയം തുടങ്ങിയവയൊക്കെ അടുത്തുള്ളതും ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതേതായാലും വെറുതെയായില്ല. വര്‍ഷം ശരാശരി അറുന്നൂറിനും എഴുന്നൂറിനും ഇടയില്‍ ആള്‍ക്കാരാണ് ഇവിടെ താമസത്തിനെത്തുന്നത്. 60 ശതമാനം ഇന്ത്യക്കാര്‍, 40 ശതമാനം വിദേശികള്‍ എന്നതാണ് സന്ദര്‍ശകരുടെ അനുപാതം.



കുവൈറ്റില്‍ വേറെ ജോലിയുണ്ടെങ്കിലും ഉല്ലാസ് തന്നെയാണ് ഹോം സ്‌റ്റേയുടെ മാര്‍ക്കറ്റിങ് സംബന്ധിച്ച കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്. ഹോം സ്‌റ്റേയ്ക്ക് 'കോക്കനട്ട് ക്രീക്ക്' എന്നു പേരിട്ടതും ഉല്ലാസ് തന്നെ. സ്വന്തമായി വെബ് സൈറ്റും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവുമുണ്ട്. ഇതുകൂടാതെ, പ്രശസ്തമായ ട്രാവല്‍ ഏജന്‍സികളുടെയും വെബ് സൈറ്റുകളുടെയും പിന്തുണ തേടാറുമുണ്ട്.

ലളിതമാണ് ഹേംസ്‌റ്റേയിലെ ക്രമീകരണങ്ങളെല്ലാം. ഒരിടത്തുപോലും ആര്‍ഭാടം കാണാനില്ല. എഴുപത് വര്‍ഷം പഴക്കമുള്ള തറവാട്ടിലുള്ളതെല്ലാം പഴയ ഫര്‍ണിച്ചര്‍ തന്നെ. എല്ലാം വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിരിക്കുന്നു എന്നുമാത്രം. തറയിലെ ഓക്‌സൈഡ് മാറ്റിടൈല്‍ വിരിച്ചതൊഴികെ മറ്റൊന്നിലും പാരമ്പര്യത്തനിമ കൈവിട്ടിട്ടില്ല. പുതിയതായി കൂട്ടിച്ചേര്‍ത്ത മൂന്ന് കിടപ്പുമുറികളിലും അത്യാവശ്യം വേണ്ട സൗകര്യങ്ങളില്‍ക്കവിഞ്ഞ് മറ്റൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. പഴയ മുറവും അടച്ചൂറ്റിപ്പലകയും പങ്കായവുമൊക്കെ ചുവരലങ്കാരമായി സ്ഥാനം പിടിച്ചിട്ടുമുണ്ട്.

''വളരെ ആര്‍ഭാടം നിറഞ്ഞ അന്തരീക്ഷമല്ല സന്ദര്‍ശകര്‍ ഹോം സ്‌റ്റേയില്‍ പ്രതീക്ഷിക്കുന്നത്. വീടിന്റേതായ അന്തരീക്ഷമാണ് അവര്‍ക്കു വേണ്ടത്. ഭക്ഷണം നല്ലതായിരിക്കണം. ബാക്കി കാര്യങ്ങളൊക്കെ പിന്നീടേ വരുന്നുള്ളൂ'' സന്ദര്‍ശകര്‍ക്കുവേണ്ടത് കൃത്യമായി മനസ്സിലാക്കിയാണ് ബാബുവും റെജിനയും കാര്യങ്ങളൊരുക്കുന്നത്.



വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ പാര്‍ക്കിങ്ങിനും കുട്ടികള്‍ക്ക് കളിക്കാനും എല്ലാം സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെയുള്ള കൈത്തോട്ടിലൂടെ വള്ളം തുഴയുകയും മീന്‍പിടിക്കുകയുമൊക്കെയാകാം.

''പല തരത്തിലുള്ള ആളുകളായിരിക്കും താമസത്തിനെത്തുക. ഓരോരുത്തര്‍ക്കും എന്താണ് വേണ്ടത് എന്ന് തിരിച്ചറിയാനാകുന്നതാണ് നമ്മുടെ വിജയം. അതിന് സൈക്കോളജിയും ഹോം സയന്‍സുമൊക്കെ അല്‍പാല്‍പം അറിഞ്ഞിരിക്കണം.'' ബാബുവും റെജിനയും പറയുന്നു.

മനസ്സറിഞ്ഞുള്ള ഈ പരിചരണം തന്നെയാണ് പൊന്നാട്ടുശേരില്‍ ഹോംസ്‌റ്റേയെ പൊന്നാക്കി നിര്‍ത്തുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (2 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends