വീട്ടില്‍ സമ്പത്ത് ഒഴുകിയെത്തും; ധനവാഹകരായി അറോവാണാ മത്സ്യശ്രേഷ്ഠന്മാര്‍

ആമസോണ്‍ നദിയിലെ നീരൊഴുക്കുകളിലും, തെക്കേ അമേരിക്കയിലെ ഗുയാനാ നിരകളിലെ റൂപുനൂനി നദിയിലും, ഓയാപോക്ക് നദിയിലും സമൃദ്ധമായി വളരുന്ന ഭാഗ്യ മത്സ്യങ്ങളാണ് അറോവാണ. ചീനയിലെ സാഹിത്യങ്ങളിലും, പുരാണങ്ങളും, നാടോടി കഥകളിലും നിറഞ്ഞുനില്‍ക്കുന്ന ഡ്രാഗണ്‍ എന്ന സാങ്കല്‍പ്പിക ജീവിയുടെ ജീവിച്ചിരിക്കുന്ന പ്രതിരൂപങ്ങളായാണ്, ഏഷ്യക്കാര്‍ ഈ ഭാഗ്യമത്സ്യത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സൗഭാഗ്യശാസ്ത്രമായ ഫെങ്ങ്ഷൂയിയിലും അറോവണാ മത്സ്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കി വരുന്നത്.
മറ്റുള്ളവരുമായി പോരാടി ജയിക്കാന്‍ സാമര്‍ത്ഥ്യമുള്ള കരുത്തനായ മത്സ്യമാണ് അറോവാണ. യജമാനന്‍ അല്ലെങ്കില്‍ സ്വന്തമാക്കിയവര്‍ക്ക് ദുരാത്മാക്കളില്‍ നിന്നും, ദുര്‍ഭൂതങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ അറോവാണ ഝഷക രാജന്മാര്‍ക്ക് സാധ്യമാകും എന്നാണ് ചീനക്കാര്‍ വിശ്വസിക്കുന്നത്. അറോവാണാ മത്സ്യങ്ങളുടെ വിവിധ ലോഹ ധാതുക്കളില്‍ തീര്‍ത്ത രൂപങ്ങള്‍ സൂക്ഷിക്കുന്നതോടൊപ്പം, വിദഗ്ധനായ ഫെങ്ങ്ഷൂയി പണ്ഡിതന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അറോവണാ അക്വേറിയം തയാറാക്കി വെയ്ക്കുന്നതും ഏറെ ശുഭകരമാണ്. ഈ ഭാഗ്യഝഷകം സ്വന്തമാക്കി ഇതിന്റെ സാമീപ്യം അനുഭവിക്കുന്നവര്‍ക്ക് ആഢംബരജീവിതം കെട്ടിപ്പെടുക്കാന്‍ ആവുമെന്ന് വിശ്വസിക്കുന്നു.
ഹുവാ ലു ഹാന്‍ എന്നറിയപ്പെടുന്ന ഫ്‌ലവര്‍ഹോണ്‍ മീനുകള്‍ കാഴ്ചക്കാരന്റെ മനം കവരുന്നവയാണ്. നമ്മളിലേയ്ക്ക് ഭാഗ്യം കൊണ്ടുവരുന്ന ഈ ദിവ്യഝഷകങ്ങള്‍ ഫെങ്ങ്ഷൂയിയില്‍ കണ്ടുവരുന്നത് നിധിയ്ക്ക് കാവലിരിയ്ക്കുന്ന മാതൃകയിലാണ്. സിക്കൂലിഡ് മത്സ്യകുടുംബത്തില്‍ പെട്ട ഫ്‌ലവര്‍ഹോണ്‍ മത്സ്യങ്ങള്‍ ലോകപ്രശസ്തമാണ്.
ഈ മത്സ്യങ്ങളുടെ നെറ്റിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മുഴപ്പ്, നിധി പര്‍വതത്തേയും, അതിലെ സമ്പത്തുക്കളേയും പ്രതിനിധീകരിക്കുന്നു. ഇത് നമുക്ക് സമ്മാനിക്കുന്ന സമൃദ്ധിയും, സമ്പത്തും മലയോളം വലുതായിരിക്കുമെന്ന് ചീനക്കാര്‍ വിശ്വസിക്കുന്നു.
ചൈനയിലെ ഷവോലിന്‍ ഗോപുരത്തിലെ ലോര്‍ ഹോണ്‍ സന്യാസിമാരുടെ തലപ്പാവ് പോലെ ശോഭിതവും ഭാഗ്യദായകവുമാണ് ഫ്‌ലവര്‍ഹോണ്‍ മത്സ്യങ്ങളുടെ നെറ്റിയിലെ മുഴയെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് സമ്മാനിക്കുന്ന പ്രതാപം സ്ഥായിയായിരിക്കുമെന്നും ഫെങ്ങ്ഷൂയി സമര്‍ത്ഥിക്കുന്നു.
വടക്ക് ദിശയിലോ, തെക്ക് പടിഞ്ഞാറ് ദിശയിലോ ഈ മത്സ്യങ്ങളെ സ്ഥാപിച്ചാല്‍ അനര്‍ഗളമായ സമ്പത്ത് അല്ലെങ്കില്‍ വരുമാനം നമ്മളിലേക്ക് ഒഴുകിയെത്തുമെന്ന് ഫെങ്ങ്ഷൂയി അനുശാസിക്കുന്നു. (Dr. Shaji K Nair (RMP AM) Fengshui Vasthu Consultant Reiki Master, Crystal & Angel healer Email: thejss3@gmail.com 9388166888, 9447252772)
https://www.facebook.com/Malayalivartha