കൈയിലെ മീന്മണം അകറ്റാനുള്ള ചില വഴികള്‍

നല്ല പൊരിച്ച മീന്‍ എന്നു കേള്‍ക്കുമ്പോഴെ വായില്‍ എല്ലാവര്‍ക്കും വെള്ളമൂറുമെങ്കിലും മീന്‍ പാചകം ചെയ്യാനായി വൃത്തിയാക്കുമ്പോഴുള്ള അസഹനീയമായ നാറ്റം മൂലം പലരും മീനിനെ വീട്ടില്‍ പോലും കയറ്റാറില്ല. പകരം ഹോട്ടലില്‍ പോയി പോക്കറ്റ് കാലിയാക്കി മീന്‍ കഴിക്കും.
എല്ലാ മീനുകള്‍ക്കും നാറ്റമുണ്ടെങ്കിലും മത്തിയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍.കറിക്കത്തിയിലും, പാകം ചെയ്യുമ്പോള്‍ ഇടുന്ന വസ്ത്രത്തിലും അടുക്കളയിലും എന്തിന് വീട്ടിലൊന്നാകെ വ്യാപിക്കുന്ന മീന്മണത്തെ ഇനി ഭയപ്പെടേണ്ടതില്ല. മണത്തെ പമ്പ കടത്താന്‍ ഇതാ ചില കുറുക്കുവഴികള്‍.
മീന്‍ വൃത്തിയാക്കി കഴിഞ്ഞ ശേഷം ഒരു ചെറുനാരങ്ങയെടുത്ത് രണ്ടായി മുറിച്ച് അത് കൈകളില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം കൈകള്‍ കഴുകി കളയാം.
മീന്‍ നന്നാക്കിയ ശേഷം കത്തിയിലെ മണമകറ്റാനും ചെറുനാരങ്ങ ഉപയോഗിച്ചാല്‍ മതിയാകും.
ഹാന്റ് വാഷ് ഉപയോഗിച്ച് കൈകഴുകിയും കൈയിലെ ദുര്‍ഗന്ധം അകറ്റാം. ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ഹാന്റ് വാഷ് ഉപയോഗിച്ച് കൈകഴുകുന്നത് പോലെ കഴുകിയാല്‍ പോരാ. പകരം ഹാന്റ് വാഷ് കൈയ്യില്‍ ഉണങ്ങിപ്പിടിക്കുന്നത് വരെ കാത്തിരിക്കുക. ശേഷം കൈകള്‍ വെള്ളമൊഴിച്ച് നന്നായി കഴുകാം.
ടൂത്ത് പേസ്റ്റുകള്‍ മീന്‍ ദുര്‍ഗന്ധം അകറ്റാനുള്ള മികച്ചൊരു ഉപാധിയാണ്. ടൂത്ത് പേസ്റ്റ് അല്‍പ്പമെടുത്ത് കൈയ്യില്‍ പുരട്ടിയ ശേഷം നന്നായി തേച്ചുപിടിപ്പിക്കുക. അഞ്ച് മിനിട്ടിന് ശേഷം കൈകള്‍ നന്നായി വെള്ളം ഉപയോഗിച്ച് കഴുകാം.
മീന്‍ വൃത്തിയാക്കിയശേഷം കൈകളിലും വൃത്തിയാക്കാന്‍ ഉപയോഗിച്ച കത്തിയിലും, പാത്രങ്ങളിലും വിനാഗിരി പുരട്ടി അല്‍പ സമയത്തിന് ശേഷം കൈകള്‍ കഴുകി കളയാവുന്നതാണ്. കഴുകിയാല്‍ കയ്യിലെ ദുര്‍ഗന്ധം പമ്പ കടക്കും.
ഷാമ്പു ഉപയോഗിച്ച് കൈകള്‍ കഴുകിയാലും കൈകളില്‍ നിന്നും മീന്‍ ദുര്‍ഗന്ധം അകലും.
മൈക്രോവേവ് അവന്‍ ഉപയോഗിച്ച് മീന്‍ പാചകം ചെയ്തതിന് ശേഷം 10-20 മുന്തിരങ്ങ ഓവനില്‍ വച്ച് പാചകം ചെയ്താല്‍ ദുര്‍ഗന്ധം പമ്പകടക്കും.
പുതിന ഇല കൈകളില്‍ തിരുമ്മിയാല്‍ കൈയില്‍ നിന്നും മീനിന്റെ ദുര്‍ഗന്ധം അകറ്റാം. ഇതേ മാര്‍ഗം കത്തിയിലും പാത്രത്തിലും ഉപയോഗിക്കാവുന്നതാണ്.
ഇനി മണം ഭയന്ന് ആരും മീന്‍ പൊരിച്ചത് കഴിക്കാതിരിക്കേണ്ട.
https://www.facebook.com/Malayalivartha