Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...


വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്...


ഇസ്രായേല്‍ സൈന്യവും ഹമാസും കനത്ത പോരാട്ടത്തില്‍: അല്‍ മുഗ്‌റഖ, ശൈഖ് ഇജ്‌ലിന്‍ ഭാഗങ്ങളില്‍ തുടർച്ചയായി ബോംബാക്രമണം നടത്തി ഇസ്രായേൽ...


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല

പൂന്തോട്ടത്തിലെ പുതിയ താരങ്ങളെ പരിചയപ്പെടാം

10 AUGUST 2017 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും രോഗകീട ആക്രമണം കുറവുള്ളതും കൂടുതല്‍ പരിചരണം ആവശ്യമില്ലാത്തതുമായ കുറച്ചു ചെടുകളെകുറിച്ചറിയാം. ഗ്രാമ്പുവിന്റെ കുടുംബത്തില്‍പെട്ട ഇലച്ചെടിയാണ് യുജീനിയ. ഇതിന്റെ തളിരിലകളുടെ ഓറഞ്ച് നിറമാണ് ഈ ചെടിയെ പൂന്തോട്ടങ്ങളുടെ അഭിഭാജ്യ ഘടകമാക്കുന്നത്. അഞ്ച്-ആറ് അടി ഉയരമുള്ള കുറ്റിച്ചെടി മുതല്‍ വലിയ മരമായിവരെ ഇതിനെ വളര്‍ത്തിയെടുക്കാം.

ഇടയ്ക്കിടെ പ്രൂണ്‍ ചെയ്യണമെന്നതാണ് ഈ ചെടിക്കു വേണ്ട ഏക പരിചരണം. തളിരിലകള്‍ എപ്പോഴും വേണം. കൂട്ടമായും ഒറ്റയ്ക്കും ഈ ചെടി വളര്‍ത്തിയെടുക്കാം. ഓറഞ്ച് തളിരുകളുള്ള ചെടിയാണ് ആദ്യം വിപണിയിലെത്തിയതെങ്കിലും പിന്നീട് കടും ഓറഞ്ച്, കറുപ്പ് നിറത്തില്‍ തളിരുകളുള്ള യുജീനിയയും വിപണിയില്‍ ലഭിക്കാന്‍ തുടങ്ങി. നല്ല വെയില്‍വേണം. നിലത്തു നടാം.

ചെമ്പരത്തിയുടെ കുടുംബത്തില്‍പെട്ട ചെടിയാണിത്. ഭംഗിയുള്ള പൂക്കള്‍ താഴേക്ക് വിടര്‍ന്നു നില്‍ക്കും. ഒറ്റയ്‌ക്കോ കൂട്ടമായോ നടാം. കമ്പു മുറിച്ചു നട്ടും പുതിയ ചെടികള്‍ സൃഷ്ടിക്കാം. പുതിയ ചെടിയായതിനാല്‍ വില അല്പം കൂടുതലാണ്. പുതിയ ചെടിയായതിനാല്‍ വില അല്പം കൂടുതലാണ്. വലിയ ചെടിക്ക് 500 രൂപ വരും. വെയില്‍ നന്നായി ലഭിച്ചാല്‍ നിറയെ പൂക്കളുണ്ടാകും.സാധാരണ ചെത്തിയുടെ പുതിയ പതിപ്പാണിത്. പൂക്കള്‍ തിങ്ങി നിറഞ്ഞ വലിയ പൂങ്കുലകളാണ് ഈ ചെടിയെ ആകര്‍ഷകമാക്കുന്നത്. പൂങ്കുലകള്‍ക്ക് തീക്ഷ്ണമായ ചുവന്ന നിറമാണ്.

പൊഴിയാതെ കൂടുതല്‍ കാലം നില്‍ക്കുകയും ചെയ്യും. രണ്ട്-മൂന്ന് അടി ഉയരം വരും. രോഗങ്ങളുടെയും കീടങ്ങളുടെയും ശല്യം താരതമ്യേന കുറവാണ്. പുല്‍ത്തകിടിക്ക് അരികിടാനും പുല്‍ത്തകിടിയുടെ നടുവില്‍ കൂട്ടമായി നടാനും അനുയോജ്യമാണ്. മഴക്കാലം ഉള്‍പ്പെടെ എല്ലാ കാലത്തും നല്ല രീതിയില്‍ പൂക്കള്‍ ലഭിക്കുമെന്നതും ഇതിനെ പ്രിയങ്കരമാക്കുന്നു. നല്ല വെയില്‍ ലഭിക്കണം. ചെടികള്‍ കൂട്ടമായി നടുന്നതാണു ഭംഗി. ഏകദേശം 60 രൂപയ്ക്ക് ചെറിയ തൈ ലഭിക്കും. വലുതിന് 250 രൂപ വരും. കമ്പുനട്ട് പുതിയ ചെടികള്‍ ഉല്‍പാദിപ്പിക്കാം. തേനീച്ചകളെ വളരെയധികം ആകര്‍ഷിക്കുന്ന ചെടിയാണിത്.

നിലത്തു കൂട്ടമായി നടാവുന്ന ചെടിയാണിത്. ഇടയ്ക്കിടെ കമ്പുകോതിക്കൊടുത്താല്‍ നന്നായി പൂക്കളുണ്ടാകും. െവയില്‍ നന്നായി കിട്ടണം. രോഗകീടബാധകള്‍ കുറവാണ്. വെള്ളം കെട്ടിക്കിടക്കാതെ നോക്കണം എന്നുമാത്രം. വയലറ്റ് നിറത്തിലുള്ള കതിരുപോലെയുള്ള ചെറിയ പൂക്കളാണിതിന്. ചെടിക്ക് ഒന്നിന് ഏകദേശം 50 രൂപ വിലവരും. കമ്പു മുറിച്ചു നട്ട് പുതിയ ചെടികള്‍ ഉല്‍പാദിപ്പിക്കാം. ഇലകളുടെ നിറത്താല്‍ ആകര്‍ഷകമാണ് ലാറോപെറ്റാലം.

ഏകദേശം രണ്ട് അടിപൊക്കം വയ്ക്കും. ഡീപ് പര്‍പ്പിള്‍ നിറമാണ് ഇതിന്റെ ഇലകള്‍ക്ക്. പിങ്ക് നിറമുള്ള പൂക്കളും ഉണ്ടാകും. നല്ല വെയില്‍ ലഭിച്ചാല്‍ ഇലകളുടെ ചന്തമേറും. തണലില്‍ വളര്‍ത്താന്‍ അനുയോജ്യമല്ല ഈ ചെടി. ലോണിന്റെ നടുവില്‍ ബോള്‍സ് ആയി വെട്ടിനിര്‍ത്താന്‍ അനുയോജ്യമായ ചെടിയാണ്. നാലോ അഞ്ചോ ചെടികള്‍ ഒരുമിച്ചു നട്ട്, ഒരുമിച്ച് ആകൃതി വരുത്തുകയുമാകാം. അല്പം വിലക്കൂടുതലുള്ള ചെടിയാണിത്. ഒരെണ്ണത്തിന് ഏകദേശം 300 രൂപ വരും. കമ്പുമുറിച്ചു നട്ടാല്‍ പിടിക്കുന്നുണ്ട്.

പൂന്തോട്ടത്തില്‍ വലിയ പൂക്കള്‍ വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ മെഡിനെല്ല അനുയോജ്യമായിരിക്കും. പിങ്ക് നിറത്തിലുള്ള കുലകളായി തൂങ്ങിക്കിടക്കുന്ന പൂക്കളാണ് മെഡിനെല്ലയുടേത്. കുറ്റിച്ചെടിയാണിത്. ചട്ടിയില്‍ നടാം. ഇരുണ്ട പച്ച നിറമുള്ള വലിയ ഇലകളാണ്. ഇടത്തരം വെയില്‍ ലഭിച്ചാല്‍ മതി. കാര്യമായ അസുഖങ്ങളൊന്നും ഇതിനെ ബാധിക്കാറില്ല. ഒറ്റയായോ കൂട്ടമായോ നടാം. ബാല്‍ക്കണിയില്‍ വയ്ക്കാനും യോജിക്കും തൂക്കിയിടുന്ന ചട്ടികളിലും വളര്‍ത്താം.

ഇഞ്ചിയുടെ കുടുംബത്തില്‍പെട്ട മറ്റൊരു ചെടിയാണിത്. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കും. ഇടയ്ക്കിടെ വെട്ടിനിര്‍ത്തിയാല്‍ പുതിയ തളിരില്‍ നിന്ന് പൂക്കള്‍ ഉണ്ടാകും. സൂര്യപ്രകാശം ലഭിച്ചാല്‍ മതി. കത്തുന്ന വെയില്‍ വേണമെന്നില്ല. അതു കൊണ്ടു തന്നെ അധികം വെയില്‍ ലഭിക്കാത്ത ഇടങ്ങളിലും നടാം. വലിയ പരിചരണം ആവശ്യമില്ല. കമ്പു നട്ടും പ്രജനനം നടത്താം. കാന്‍ഡില്‍ ജിഞ്ചര്‍, സ്‌പൈറല്‍ ജിഞ്ചര്‍ എന്നീ വെറൈറ്റികളുണ്ട്. കാറ്റാടിയുടെ (ചൂളമരം) കുടുംബമാണ് കാഷ്വറീന.

 

ഏത് ആകൃതിയിലും വെട്ടി നിര്‍ത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. ബോള്‍ പോലെയോ കോണ്‍ ആകൃതിയിലോ ഒക്കെ പൂന്തോട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാം. ഈ ചെടിയെ ഒറ്റയ്ക്കാണ് നടുന്നത്. കാഷ്വറീനയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സവിശേഷ നിറമാണ്. പച്ച കൂടാതെ മഞ്ഞ, വെള്ള, പച്ചയും വെള്ളയും ഇടകലര്‍ന്നത് എന്നീ നിറങ്ങളിലെല്ലാം ലഭിക്കും. വില അല്പം കൂടുതലാണ്. 1500 രൂപ മുതല്‍ വരും. പരിചരണം കാര്യമായി ആവശ്യമില്ല. നനയുടെ ആവശ്യവുമില്ല. നല്ല വെയില്‍ ലഭിക്കണമെന്നതാണ് നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏകകാര്യം.

കണിക്കൊന്നയുടെ പൂപോലെ മഞ്ഞ നിറമുള്ള കുലകളായാണ് ഈ ചെടിയില്‍ പൂക്കള്‍ കാണപ്പെടുന്നത്. പൂക്കള്‍ താഴേക്ക് തൂങ്ങിക്കിടക്കും. ചെറുതായി വള്ളി പടരുന്ന സ്വഭാവം കാണിക്കുന്ന ഈ ചെടിചട്ടിയില്‍ വയ്ക്കാം. വലിയ വെയില്‍ വേണമെന്ന നിര്‍ബന്ധമില്ലാത്ത ചെടികൂടിയാണിത്. പോളി ഹൗസില്‍ വരെ വളര്‍ത്താം. ഒറ്റയ്‌ക്കോ കൂട്ടമായോ നടാം. കമ്പ് മുറിച്ചു നട്ട് കൂടുതല്‍ ചെടികള്‍ ഉല്‍പാദിപ്പിക്കാം.

വേനലില്‍ ധാരാളം പൂവിടും. ചീര എന്ന് പരക്കെ അറിയപ്പെടുന്ന ഇലചെടിയാ ണിത്. ചീരയുടെ നിറത്തിലും പച്ച നിറത്തിലും ധാരാളം ലഭിച്ചിരുന്ന ആള്‍ട്ടനാന്ത്രയുടെ വിവിധ വര്‍ണങ്ങള്‍ ഇപ്പോള്‍ ലഭിക്കും. ഇളംപച്ച, കടുംപച്ച, വെള്ള, ചുവപ്പിന്റെയും പര്‍പ്പിളിന്റെയും വിവിധ നിറഭേദങ്ങള്‍ ഇവയെല്ലാം ഇപ്പോള്‍ ലഭ്യമാണ്. ബോര്‍ഡറായും ബെഡ് ഇടാനും അനുയോജ്യമാണ്. നല്ല വെയില്‍വേണം. നനയും.

 



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (45 minutes ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (47 minutes ago)

ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...  (49 minutes ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...  (1 hour ago)

അമേരിക്കൻ കാമ്പസുകളിൽ ഇസ്രയേലിനെതിരെ സമരം കൊടുമ്പിരി കൊള്ളുകയാണ്..... ഫലസ്തീൻ അനുകൂല സമരമെന്ന വിധത്തിൽ തുടങ്ങി, ഒടുവിൽ ജൂതവിരുദ്ധതയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന അവസ്ഥ..  (1 hour ago)

ചുവപ്പ് നിറത്തിലുള്ള പട്ടുസാരി തമിഴ് സ്റ്റൈലിലുള്ള മടിസാർ രീതിയിൽ അണിഞ്ഞൊരുങ്ങി മാളവിക ജയറാം...കസവു മുണ്ടും മേൽമുണ്ടും ധരിച്ച് നവൻ...മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയു  (1 hour ago)

സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു:- പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...  (1 hour ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം... സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല... മോട്ടോര്‍ വാഹന വകുപ്പി  (2 hours ago)

ഉദ്ഘാടനത്തിന് മുമ്പേ ആക്കുളത്തെ ചില്ല് പാലത്തില്‍ പൊട്ടല്‍ കണ്ടെത്തി... കണ്ണാടിപ്പാലത്തിന്റെ മധ്യഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസില്‍ പരാതി ,  (2 hours ago)

വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടും മുമ്പ്, എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് യാത്ര പറയുന്നതിനിടെ അലസമായി വായിലിട്ട് ചവച്ച് തുപ്പിയത് അരളിപ്പൂ:- ഹൃദ്രോഗബാധ മൂലമാണ് സൂര്യയുടെ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ  (2 hours ago)

ലൈംഗിക ആരോപണം നിഷേധിച്ച് പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി ആനന്ദ ബോസ്...പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങാനെത്തും മുമ്പാണ് വിവാദം ഉയർന്നത്  (2 hours ago)

പത്തനംതിട്ട അടൂരില്‍ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

കെഎസ്ആർ‌ടിസി ബസിലെ ഡ്രൈവറുമായുണ്ടായ വാക്കുതർക്കവും തുടർ സംഭവങ്ങളും രാഷ്ട്രീയ പ്രവർ‌ത്തനത്തിന്റെ ഭാഗമായി അതിജീവിക്കും - മേയർ ആര്യ രാജേന്ദ്രൻ  (2 hours ago)

മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends