Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ...ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്..20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങ​ൾ..കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും...


ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ബി.ജെ.പി സി.പി.എമ്മിന്റെ പെനാറ്റില്‍, പോസ്റ്റില്‍ കയറി അടിച്ച ഗോളില്‍ നിന്ന് അടുത്തകാലത്തൊന്നും സഖാക്കള്‍ മുക്തരാകില്ല..ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ സഖാക്കളുടെ ഉറക്കംകെടുത്തും..


ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ... ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ...കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ്.. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു..


മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസം നിറഞ്ഞുനിന്നത്...ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന.... ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന... തിങ്കളാഴ്ച്ച യോഗത്തിൽ തീരുമാനം ആവും...നീണ്ട അവധിയെടുത്ത് പുറത്തു പോകും...

ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍

17 AUGUST 2017 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍, ഉത്തരമേഖല കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ ഐ പി എസ് ഓഫീസര്‍ ഈ റെക്കോര്‍ഡുകളും സ്വന്തമാക്കി കേരളത്തിന് ഇപ്പോള്‍ ഒരു ന്യൂജന്‍ വനിതാ പോലീസ് ഓഫീസറുണ്ട്, മെറിന്‍ ജോസഫ് ഐ പി എസ്. പ്രായത്തിനും അതീതമായ ബോള്‍ഡ്‌നെസ്സ് കാട്ടി ഉത്തരമേഖലാ പോലീസ് ആസ്ഥാനം ഭരിക്കാന്‍ തയ്യാറെടുത്തിരിക്കുന്നു. മെറിന്‍ ജോസഫിന്റെ നിലപാടുകളും വാക്കുകള്‍ പോലെ ബോള്‍ഡ് ആണ്.മെറിന്‍ ജോസഫിന്റെ കരിയറില്‍ ആദ്യമായാണ് മലബാര്‍ പ്രദേശത്ത് ജോലി ചെയ്യുന്നത്. ഇപ്പോള്‍ കേരളം ബേസ് ചെയ്തു ജോലി എടുക്കുമ്പോള്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും ജോലി ചെയ്യാന്‍ അവസരം ലഭിച്ചാലേ സംസ്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പൂര്‍ണമാകൂ. ഇവിടെ മലബാര്‍ ഭാഗം എന്ന് പറയുന്നത് അത്യാവശ്യം എല്ലാ തരം പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലമാണ്. ഒരുപാട് സെന്‍സിറ്റീവ് ആയ സ്ഥലമാണ്, രാഷ്ട്രീയമായ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് അപ്പോള്‍ അതെല്ലാം ശ്രദ്ധിക്കാനും ഹാന്‍ഡില്‍ ചെയ്യാനുമുള്ള അവസരം ഇവിടെ നിന്നു ലഭിക്കുന്നുണ്ട്. അത്തരം കാര്യങ്ങളില്‍ ഔദ്യോഗികമായി ഇടപെടാനുള്ള അവസരം ലഭിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ

എന്റെ അച്ഛന്‍ ഒരു സിവില്‍ സെര്‍വന്റ് ആയിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ സിവില്‍ സര്‍വ്വീസ് എന്റെയും സ്വപ്നമായിരുന്നു. അതുകൊണ്ട് ആറാം ക്ലാസ്സ് മുതലേ തയ്യാറെടുപ്പുകളും തുടങ്ങി. അതുകൊണ്ട് പിന്നീടുള്ള എല്ലാ തീരുമാനങ്ങളും ആ സ്വപ്നത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായി. പ്ലസ് ടു വിനു ഹ്യുമാനിറ്റീസ് എടുത്തു, ഡല്‍ഹിയിലാണ്, പഠിച്ചതൊക്കെ ബി എ യ്ക്കും എം എ യ്ക്കും സ്വര്‍ണമെഡല്‍ ലഭിച്ചു. വര്‍ഷങ്ങളായി തന്നെ നന്നായി അധ്വാനം ചെയ്തിരുന്നു സിവില്‍ സര്‍വീസ് എഴുതിയെടുക്കാനായി. പരീക്ഷയെഴുതി ലഭിച്ചത് ഐ പി എസ് ആയിരുന്നു, ആദ്യം മൂന്നാര്‍ ആയിരുന്നു പോസ്റ്റിങ്ങ്. ഇപ്പോള്‍ ഉത്തരമേഖലയിലെ ആദ്യ വനിതാ ഐ പി എസ് ഓഫിസര്‍ ആയി വടക്കന്‍ കേരളത്തിലേയ്ക്കു വരുമ്പോള്‍ പ്രതീക്ഷയുണ്ട്.സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കുറേ പ്രശ്‌നങ്ങള്‍ എല്ലായിടത്തും നേരിടേണ്ടി വരുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും നോക്കുകയാണെങ്കില്‍ കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്‌റ്റേഷന്‍ വന്നത് കോഴിക്കോടാണ്. പിന്നെ പ്രശ്‌നപരിഹാരത്തിന് വനിതാ സെല്ലുണ്ട്. ഇപ്പോള്‍ സ്തീകള്‍ക്ക് ഏതു സമയത്തും പിങ്ക് പോലീസിന്റെ സേവനം ലഭ്യമാണ്. നമുക്ക് രണ്ടു വണ്ടികളുണ്ട് ഇവിടെ. ഇതൊക്കെ മുന്‍പും ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ നൈറ്റ് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ പരാതിയുമായി വരികയാണെങ്കില്‍ പെട്ടെന്നുതന്നെ അതു പരിഹരിക്കാനുള്ള സംവിധാനങ്ങളും ചെയ്യുന്നുണ്ട്.

പ്രശ്‌നം പുരുഷന്മാരില്‍ തന്നെയാണ്. ലൈംഗിക പീഡനങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതില്‍ പുരുഷനുള്ള പങ്ക് തള്ളിക്കളയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് അവരുടെ മാനസികമായ ചിന്തകള്‍ തന്നെയാണ് മാറേണ്ടത്. സ്ത്രീകളെ ഒരു വസ്തുവായി കാണാതെ ബഹുമാനിക്കാനും അവരെയും മനുഷ്യനായി കാണാനും പുരുഷന് കഴിയണം. അങ്ങനെ ചിന്തകള്‍ മാറാതെ ഇതൊന്നും അവസാനിക്കില്ല. പോലീസിന്റെ ഭാഗത്തു നിന്ന് നമുക്ക് ചെയ്യാനാകുന്നതിനു പരിധികളുണ്ട്, പട്രോളിംഗ് സംവിധാനമൊക്കെയുണ്ട് പക്ഷെ അതൊന്നും പ്രശ്‌നത്തിന്റെ വേരുകളിലേക്ക് എത്തുന്നില്ല. ഇന്ത്യയിലുള്ളതുപോലെ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ഒരുപക്ഷെ മറ്റൊരിടത്തുമില്ല. പക്ഷെ ഇത്രയും നിയമങ്ങളുണ്ടായിട്ടും പോലും സ്ത്രീകള്‍ സംരക്ഷിക്കപ്പെടുന്നില്ല. ഇതില്‍ ചെയ്യാന്‍ പറ്റുന്നത് അക്കാദമിക് തലത്തില്‍ത്തന്നെ ഇക്കാര്യങ്ങള്‍ കുട്ടികളിലേക്കെത്തണം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ബോധവത്ക്കരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണം. ജെണ്ടര്‍ സെന്‍സിറ്റിവിറ്റി വിഷയങ്ങളില്‍ സ്‌കൂള്‍ തലത്തില്‍ ചര്‍ച്ചകളൊക്കെയുണ്ടാകണം. ആ സമയത്ത് തന്നെ വേണ്ട ധാരണകള്‍ കുട്ടികള്‍ക്ക് കൊടുത്താലേ വളരുമ്പോഴും ആ നിലപാടില്‍ അവര്‍ക്ക് മുന്നോട്ടു പോകാനാവൂ.

പെട്ടെന്ന് മാറ്റാന്‍ പറ്റുന്ന ഒരു കാര്യമല്ലിത്. ഇപ്പോഴെങ്കിലും തുടങ്ങിയാലേ ഒരു പത്തു വര്‍ഷമെങ്കിലും കഴിയുമ്പോള്‍ അടുത്ത തലമുറയിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കൂ. മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ അലര്‍ട്ട് ആയി മാറുന്നുണ്ട്. പോലീസും അലേര്‍ട്ട് തന്നെയാണ്. മാത്രമല്ല കിട്ടാവുന്ന അവസരങ്ങളിലൊക്കെ അതേക്കുറിച്ച് നമ്മുടെ ഭാഗത്തു നിന്നും ബോധവത്കരണ ക്ലാസുകളും പ്രഭാഷണങ്ങളും ഒക്കെ ഉണ്ടാകാറുമുണ്ട്. പൊതുവില്‍ മാറ്റം ഉണ്ടാവുക തന്നെ വേണം. അക്കാദമിക് തലം തന്നെ അങ്ങനെ മാറി വരണം എങ്കിലേ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കൂ. മലബാര്‍ ഭാഗങ്ങളൊക്കെ പല കാര്യങ്ങളിലും നല്ല സെന്‍സിറ്റീവാണ്. പെട്ടെന്നൊരു പ്രശ്‌നമുണ്ടായാല്‍ എത്രയും പെട്ടെന്ന് അവിടെയെത്തുക എന്നതാണ് ചെയ്യാനുള്ളത്. എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ നമ്മുടെ ഇന്റലിജന്‍സ് വിങ് വഴി ഉടന്‍ തന്നെ അതു കണ്ടെത്താന്‍ സാധിക്കും. പെട്ടെന്നുതന്നെ പോലീസ് സ്ഥലത്തെത്തും. എന്റെ കാര്യം പറഞ്ഞാല്‍ ഞാന്‍ എപ്പോഴും അവെയിലബിളാണ്. പിന്നെ ഗുണ്ടായിസം ഒക്കെ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനുള്ള കാര്യങ്ങളൊക്കെ നമ്മള്‍ ചെയ്യാറുണ്ട്. സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാവുന്ന പ്രദേശങ്ങളില്‍ ചില ബോണ്ടുകളൊക്കെ ഒപ്പിട്ടു വാങ്ങാറുണ്ട്. വീണ്ടും ഒരു പ്രശ്‌നമുണ്ടായാല്‍ ജാമ്യം കിട്ടാത്ത രീതിയില്‍. അങ്ങനെ കുറെ കാര്യങ്ങള്‍ ചെയ്യാറുണ്ട്.

സമൂഹമാധ്യമങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ചെറുപ്പക്കാരാണ്. പ്രായം കുറഞ്ഞ ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ എനിക്ക് മനസ്സിലാകും അതുപയോഗിക്കുന്നവരുടെ ആറ്റിറ്റിയൂഡ് എന്താണെന്ന്. അതുകൊണ്ടു തന്നെ ആ മാധ്യമത്തെ പോസിറ്റീവ് ആയാണ് കാണാന്‍ തോന്നിയിട്ടുള്ളതും. പൊലീസ് എന്നാല്‍ തന്നെ പൊതുജനത്തിന് കൗതുകം ഉള്ള ഒരു പ്രൊഫഷനാണ് അപ്പോള്‍ ആ മേഖലയിലുള്ള ഒരു സ്ത്രീ ഉദ്യോഗസ്ഥ എന്ന നിലയില്‍ ഒരുപാട് ശ്രദ്ധിക്കപ്പെടും. പ്രൊഫഷണലി അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങള്‍ എന്നെ സഹായിച്ചിട്ടേയുള്ളൂ. എവിടെയെങ്കിലും മീറ്റിങ്ങുകള്‍ക്കു പോകുമ്പോള്‍ നമ്മള്‍ പറയുന്നത് ചെറുപ്പക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. നമ്മള്‍ പറയുന്നതെല്ലാം കേള്‍ക്കാന്‍ റെഡി ആയി നില്‍ക്കുന്ന ആ ഓഡിയന്‍സിനെ ലഭിച്ചത് ഉറപ്പായും സമൂഹ മാധ്യമങ്ങള്‍ നല്‍കിയ പ്രശസ്തികൊണ്ടും കൂടിയാണ്. അതുകൊണ്ടു തന്നെ ഞാനത് പോസിറ്റിവായാണ് കാണുന്നത്. പൊലീസ് വകുപ്പില്‍ തന്നെ നമുക്ക് നിരവധി വെല്ലുവിളികളുണ്ട്. നീതി നിര്‍വ്വഹണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോള്‍ എന്റെ തീരുമാനം. പിന്നെ കുറച്ചുകൂടി പബ്ലിക്കുമായി പൊലീസ് നേരിട്ട് ഇടപെടുന്നതുകൊണ്ട് പൊലീസിനെതിരെ പബ്ലിക്കിന്റെ ഭാഗത്ത് നിന്ന് പരാതികള്‍ കൂടുതലായി വരും. ചിലപ്പോള്‍ പല കാര്യങ്ങള്‍ക്കും സമൂഹത്തിന് പോലീസ് കാരണം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍. അങ്ങനെയുള്ള കാര്യങ്ങളിലൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ കാണാറുണ്ട്. അതൊക്കെ ശ്രദ്ധിക്കാറുണ്ട്. പിന്നെ പോസിറ്റീവായ കാര്യങ്ങളൊക്കെ നമുക്കു പങ്കു വയ്ക്കാം. പക്ഷെ ഇപ്പോള്‍ വകുപ്പില്‍ത്തന്നെ നിരവധി വെല്ലുവിളികളുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ ആദ്യം പരിഗണിക്കാനാണ് എനിക്കാഗ്രഹം. അതുകഴിഞ്ഞ ശേഷമേ മറ്റുള്ള കാര്യങ്ങള്‍ പ്രധാനമാകൂ. പിന്നെ നമുക്ക് എന്തെങ്കിലും ഒഫിഷ്യല്‍ കാര്യം പബ്ലിക്ക് ആക്കണം എന്ന് തോന്നിയാല്‍ തീര്‍ച്ചയായും അത് എല്ലാവരേയും അറിയിക്കും.

ഇപ്പോള്‍ സിവില്‍ സര്‍വ്വീസ് ആണ് ഏറ്റവും അധികം എക്‌സ്‌പ്ലോഷര്‍ ലഭിക്കുന്ന ഒരു പ്രൊഫഷന്‍. ഇത്രയും പവര്‍ ഒരുപക്ഷെ മറ്റൊരു ജോലിക്കുമില്ല. ഇത്ര ചെറിയ പ്രായത്തില്‍ ഇത്ര വലിയ ഒരു വെല്ലുവിളിയാണ് മുന്നിലുള്ളത്. ലീഡര്‍ഷിപ്പ്, കഴിവ്, പബ്ലിക്ക് സര്‍വ്വീസിനോട് താല്‍പ്പര്യം എന്നിവയൊക്കെ ഉണ്ടെങ്കില്‍ സമൂഹത്തിനു വേണ്ടി പലതും ചെയ്യാനാകും. എന്തായാലും പുതിയ ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടിപ്പോള്‍. അതു വളരെ നല്ലൊരു കാര്യമായി തോന്നുന്നു.ആ പ്രതീക്ഷ ഉണ്ടെന്നു തോന്നിയാലല്ലേ അതിനു വേണ്ടി നമ്മള്‍ ശ്രമിക്കുകയുള്ളൂ. ഇത്രയധികം ആളുകള്‍ നമ്മളെ അടുത്തു നിന്നു ശ്രദ്ധിക്കുന്നു, നമ്മുടെ പ്രവര്‍ത്തനങ്ങളെ കാണുന്നു എന്നൊക്കെ വരുമ്പോള്‍ നമുക്ക് അതൊരു പ്രചോദനമാണ്. നന്നായി അധ്വാനം ചെയ്യാനുള്ള ഊര്‍ജ്ജം നല്‍കും. എല്ലാ ചെറുപ്പക്കാര്‍ക്കും ഇത്തരം അവസരം അല്ലെങ്കില്‍ പ്രതീക്ഷകള്‍ അനുകൂലമായിത്തന്നെ വരുമെന്ന് കരുതുന്നു. എന്നിലുള്ള അത്തരം പ്രതീക്ഷകളെ പോസിറ്റിവ് ആയാണ് ഞാന്‍ വിലയിരുത്തുന്നത്. ഇപ്പോഴും നിയമങ്ങളും അതിന്റെ ഇടപെടലുകളും ഒക്കെ പഴയതു തന്നെയാണ്. അതിലൊന്നും നമുക്ക് ഭേദഗതി കൊണ്ടു വരാന്‍ കഴിയില്ല. പക്ഷെ പുതിയ ചെറുപ്പക്കാര്‍ വരുമ്പോള്‍ അത് ചെയ്യുന്ന രീതിയ്ക്കു മാറ്റമുണ്ടാകും .അതുതന്നെയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതും. പഴയ കാര്യങ്ങള്‍ പുതിയ രീതിയില്‍ ചെയ്യുമ്പോള്‍ അത് പരാമര്‍ശിക്കപ്പെടുകയും സമൂഹത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്യും.

ഞാന്‍ ഇരുപത്തിനാലു മണിക്കൂറും ജോലിയില്‍ ശ്രദ്ധിക്കുന്ന ഒരാളാണ്, രാവിലെ ആറിന് തുടങ്ങിയാല്‍ രാത്രി വൈകുന്നതു വരെയും ഡ്യൂട്ടിയുണ്ടാവും. ചിലപ്പോള്‍ നൈറ്റ് ഡ്യൂട്ടിയും ഉണ്ടാകും. ഉച്ചയ്ക്ക് സമയത്ത് ഭക്ഷണം കഴിക്കാനൊന്നും കഴിഞ്ഞു എന്നും വരില്ല, രാത്രിയില്‍ ഫോണ്‍ കോളുകളുള്‍പ്പെടെയുള്ള കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരും. അതുകൊണ്ട് രാവിലെ അധികസമയമൊന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് കിട്ടാറില്ല. കുളിച്ചു റെഡിയാകാനൊക്കെ ചുരുങ്ങിയ സമയമേ എടുക്കാനാകൂ. അതുകൊണ്ട് സൗകര്യത്തിനു വേണ്ടിയാണ് മുടി മുറിച്ചത്. ജീവിതത്തിന്റെ എല്ലാ വശത്തിലും എല്ലാം എളുപ്പമാക്കാനാണ് ശ്രമം. സമയത്തിന്റെ പ്രശ്‌നം ഉള്ളതുകൊണ്ടാണ് മുടിവെട്ടിയത്. അത് സ്‌റ്റൈല്‍ ആക്കി എന്നൊന്നും പറയാനാകില്ല, സമയം ലാഭിക്കാനും സൗകര്യത്തിനും വേണ്ടി ചെയ്തു എന്നേയുള്ളൂ. പിന്നെ ഈ സ്‌റ്റൈല്‍ കണ്ടപ്പോള്‍ സ്വയം ഇഷ്ടപ്പെടുകയും ചെയ്തു. സ്‌റ്റൈലിനെക്കുറിച്ച് ആലോചിക്കാനൊന്നും സമയം കളയാറില്ല. മീറ്റിങ്ങുകള്‍ ഉണ്ടാകും. നമ്മളെക്കുറിച്ച് സമൂഹത്തിനു പ്രതീക്ഷകളുണ്ട്. അല്ലെങ്കില്‍ പ്രതികരണങ്ങളും പെട്ടെന്നു ലഭിക്കും, അപ്പോള്‍ എല്ലാം തുലനാവസ്ഥയില്‍ കൊണ്ടു പോയേ പറ്റൂ. നമ്മുടെ കാര്യത്തിന് അധികം സമയം ഒന്നും ലഭിക്കില്ലെങ്കില്‍ പോലും ജോലിയില്‍ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്. ഒരു ദിവസം അവസാനിക്കുമ്പോള്‍ നമുക്ക് ആ ഊര്‍ജ്ജം വിട്ടു പോകാതെ നില്‍ക്കും.

പൊലീസില്‍ അധികം വനിതാ ഓഫീസര്‍മാരില്ല അതുകൊണ്ടു തന്നെ എല്ലായിടത്തു നിന്നും ഒരു പരിഗണന ലഭിക്കാറുണ്ട്. പക്ഷെ മറ്റൊരു പ്രശ്‌നം സ്ത്രീകള്‍ അധികം ഇല്ലാത്തതിനാല്‍ എല്ലായിടത്തും നമ്മള്‍ നമ്മളെ തെളിയിച്ചു കൊടുക്കണം. നമ്മള്‍ എന്താണ് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതൊക്കെ പ്രധാനമാണ്. ഒരു പുരുഷ ഉദ്യോഗസ്ഥന്‍ ആണെങ്കില്‍ നമുക്കൊരു ചിന്തയുണ്ട് അദ്ദേഹത്തെ കൊണ്ട് ഇന്നതൊക്കെ കഴിയും. പക്ഷെ അതേ സ്ഥാനത്ത് സ്ത്രീ വരുമ്പോള്‍ അവരെക്കൊണ്ട് അതു കഴിയുമോ എന്ന സംശയം ഉണ്ടാകും. അപ്പോള്‍ അതു നന്നായി ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്ക് നമ്മുടെ കഴിവുകള്‍ മറ്റുള്ളവരുടെ മുന്നില്‍ തെളിയിച്ചു കൊടുക്കേണ്ടി വരും. മാത്രമല്ല സ്ത്രീ ആയതിനാല്‍ തന്നെ സമൂഹം നമ്മളെ പ്രത്യേകം ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ ആ ശ്രദ്ധ പ്രൊഫഷനില്‍ കാണിക്കേണ്ടിയും വരും. കോട്ടയം സ്വദേശിയായ ഡോ. ക്രിസ് എബ്രഹാമാണ് ഭര്‍ത്താവ്. അദ്ദേഹം എന്റെ കൂടെയല്ല. മറ്റൊരു പ്രൊഫഷനില്‍ മറ്റൊരിടത്താണ്. രണ്ടിടത്താണെന്ന പ്രശ്‌നമൊന്നും ഞങ്ങള്‍ക്കിടയിലില്ല. ജീവിതവും ജോലിയും ബാലന്‍സ്ഡ് ആക്കി കൊണ്ടു പോകുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അത് കുഴപ്പമില്ലാതെ കൊണ്ടുപോകുന്നുമുണ്ട്. ഒരു നോര്‍മല്‍ ജോലിയുള്ള ദമ്പതികളുടെ ജീവിതമല്ലായിരിക്കാം എന്റേത്. പക്ഷെ അത് സ്വീകരിക്കാതെ വയ്യ. ഇപ്പോള്‍ എല്ലാ ജീവിതത്തിലും എല്ലാം നമുക്ക് ലഭിക്കില്ല. കുറച്ചൊക്കെ നമ്മള്‍ വിട്ടുവീഴ്ച ചെയ്താലേ പറ്റൂ. ബാലന്‍സ് ചെയ്യാന്‍ പഠിച്ചാല്‍ കുഴപ്പമില്ല. ഒരു നോര്‍മല്‍ ജീവിതമല്ല നമുക്കുള്ളത്. മറ്റുള്ളവര്‍ക്ക് കിട്ടാത്ത ചില ഗുണങ്ങള്‍ എനിക്കു കിട്ടുന്നുണ്ട്. അപ്പോള്‍ അവര്‍ക്ക് കിട്ടുന്നത് നമുക്ക് കുറച്ചൊക്കെ നഷ്ടമാക്കേണ്ടിയും വരാം. എന്തായാലും അദ്ദേഹം നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് എല്ലാം നന്നായി മുന്നോട്ടു പോകുന്നത്.

ഇതുവരെ ഭയം ഒന്നും തോന്നിയിട്ടില്ല, പണ്ടു മുതല്‍ തന്നെ ഞാന്‍ നല്ല ബോള്‍ഡാണ്. ഐ പി എസ് ട്രെയിനിങ്ങില്‍ പങ്കെടുത്തപ്പോള്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടായിരുന്നെങ്കില്‍ അതൊക്കെ മാറിക്കിട്ടി. അത്ര ബുദ്ധിമുട്ടേറിയ ഒരു സമയമാണ് ഐ പി എസ് ട്രെയിനിങ് സമയം. ട്രെയിനിങ് കഴിയുമ്പോഴേക്കും നല്ല ആത്മവിശ്വാസമുള്ള , ഭയമില്ലാത്ത ഉദ്യോഗസ്ഥരായി നമ്മള്‍ മാറും. ഫീല്‍ഡ് ട്രെയിനിങ് കൂടി കഴിയുമ്പോള്‍ ഭയം എന്ന വികാരം തന്നെ ഇല്ലാതാകും. ചിലപ്പോള്‍ ആദ്യമായി ഒരു ആള്‍ക്കൂട്ടത്തെ നേരിടുമ്പോള്‍ ഭയം തോന്നിയേക്കാം. അത് അടുത്ത തവണ ആകുമ്പോഴേക്കും മാറിപ്പോയിരിക്കും. അനുഭവപരിചയം കൊണ്ട് നമ്മള്‍ മികച്ച വ്യക്തി എന്ന നിലയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. ഹോബിക്കൊന്നും അധിക സമയം ലഭിക്കാറില്ല, പക്ഷെ പാട്ടു കേള്‍ക്കാന്‍ ഇഷ്ടമാണ്.യാത്ര ചെയ്യുമ്പോള്‍ പാട്ടു കേള്‍ക്കാറുണ്ട്. ആത്തിഫ് അസ്‌ലം, എ ആര്‍ റഹ്മാന്‍ എന്നിവരെയൊക്കെ വലിയ ഇഷ്ടമാണ്. പിന്നെ രാത്രി വന്നു സമയം കിട്ടിയാല്‍ ഉറങ്ങുന്നതിനു മുന്‍പ് കുറച്ചു സമയം വായിക്കാറുണ്ട്, ഫിക്ഷനുകളോടാണ് കൂടുതല്‍ താല്‍പ്പര്യം.

സിവില്‍ സര്‍വീസ് ചെയ്യണം എന്ന് തീരുമാനിക്കുമ്പോള്‍ മനസ്സിലാക്കുക ഈ തീരുമാനം ജീവിതത്തെ മാറ്റിമറിച്ചേക്കാം . പരീക്ഷയ്ക്കിരിക്കുന്ന എല്ലാവരും അതു നേടണമെന്നില്ല. പക്ഷേ കൂടുതല്‍ കാര്യങ്ങള്‍ അതിന്റെ പഠനത്തില്‍ നിന്നു തന്നെ ലഭിക്കും. അറിവ്, കൂടുതല്‍ ആത്മവിശ്വാസം എന്നിവയൊക്കെ ലഭിക്കും. ട്രെയിനിങ് കഴിയുമ്പോഴേക്കും ഡിസിപ്ലിനും ആത്മവിശ്വാസവും ലഭിക്കും.ഓഫീസറായി കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെ ജീവിതം തന്നെ മാറിമറിയും. കൂടുതല്‍ ആള്‍ക്കാര്‍ കൗതുകത്തോടെ കാണുന്ന ഒരു പ്രൊഫഷനാണ്, വളരെ ചെറിയ പ്രായത്തിലെ വലിയ ഉത്തരവാദിത്തമാണ് ലഭിക്കുന്നത്. പിന്നെ ഒന്നും നോക്കാനാവില്ല, മുന്നോട്ടു പോവുക. ജീവിതം ഉറപ്പായും മാറും. പക്ഷെ പൊതുജനങ്ങളുമായി ഇടപെടാനുള്ള അവസരമിതുപോലെ മറ്റെങ്ങുമില്ല. അതുപോലെ പവറും. പിന്നെ പഴയതുപോലെയല്ല ചെറുപ്പക്കാര്‍ വരുമ്പോള്‍ നിയമം മാറുന്നില്ലെങ്കിലും ശൈലി മാറുന്നുണ്ട്. വെല്ലുവിളി ഉറപ്പായും ഉണ്ട് പക്ഷെ അതിനപ്പുറം ഗുണങ്ങളുമുണ്ട്. കൂടുതല്‍ പേര്‍ ഈ രംഗത്തേയ്ക്ക് കടന്നു വരട്ടെ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരാർ വ്യവസ്ഥ മയപ്പെടുത്തി  (43 minutes ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (50 minutes ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (1 hour ago)

ഇ പി ജയരാജൻ വീണ്ടും അവധിയെടുക്കും...!  (1 hour ago)

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (1 hour ago)

കാപ്സ്യുൾ ഇറക്കാതെ പാർട്ടി...  (1 hour ago)

ആവേശകരമായ പോളിങ്.  (1 hour ago)

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (4 hours ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (4 hours ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (4 hours ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (5 hours ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (5 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (5 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (5 hours ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (5 hours ago)

Malayali Vartha Recommends