Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ആലപ്പുഴയിലെ കാഴ്ചകൾ

08 MAY 2018 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് കേരളം. കായലും കടല്‍തീരങ്ങളും ഹൗസ് ബോട്ടുകളും എണ്ണമറ്റ ക്ഷേത്രങ്ങളും ആയുര്‍വേദ ചികിത്സകളും എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം പാകത്തിന് കോര്‍ത്തിണക്കിയ കൊച്ചു കേരളം. മലയാളം മലയാളികളുടേതാണെങ്കിലും കേരളത്തിലെ കാഴ്ചകള്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് ഒരുപോലെ പ്രിയങ്കരമാണ്.

വൈവിധ്യങ്ങളുടെ കലവറയായ കേരളം ലോകസഞ്ചാരികളുടെ പറുദീസയാണ്. വിദേശ സഞ്ചാരികളുടെ ഇടയില്‍ ഏറേ പ്രശസ്തി നേടിയ ആലപ്പുഴ പട്ടണത്തിലെ ചില കാഴ്ചകളിലേക്ക്. കിഴക്കിന്റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായല്‍ത്തീരങ്ങള്‍ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രയോന്നോ, കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതകളാണ്.

കായല്‍പ്പരപ്പില്‍ അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്. ഓളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. ആലപ്പുഴയിലെ പതിവുകാഴ്ചയാണ് വിനോദസഞ്ചാരികളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. മറ്റൊരു പ്രധാന ആകര്‍ഷണം കെട്ടുവള്ളങ്ങളില്‍ കിട്ടുന്ന രൂചിയൂറും വിഭവങ്ങളാണ്. കായലില്‍ നിന്നും ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ചു പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ വെള്ളമൂറിയ്ക്കുന്ന പലരുചികളും കെട്ടുവള്ളങ്ങളില്‍ സുലഭം.

ഹൗസ്‌ബോട്ടും കായല്‍ത്തീരവും കഴിഞ്ഞാല്‍ പിന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ ബീച്ചിന്റെ സൗന്ദര്യമാണ്. നൂറ്റാണ്ടു പഴക്കമുള്ള ആലപ്പുഴ കടല്‍പ്പാലവും ലൈറ്റ് ഹൗസും പ്രധാന ആകര്‍ഷണം. ആഞ്ഞടിക്കുന്ന തിരമാലകളിലൂടെ തീരത്തടിയുന്ന ശംഖുകളുടെ ഭംഗിയും തിരമാലകളെ തഴുകി വീശുന്ന കാറ്റും കടലോരത്തിന്റ സൗന്ദര്യം പതിന്മടങ്ങാകുന്നു.


കാറ്റിന്റ ദിശയില്‍ മൂക്കിലേക്ക് ബജ്ജിയുടെയും ചന മസാലയുടെയും ഗന്ധം തുളച്ചുക്കയറും. കുപ്പി ഭരണികളില്‍ തിങ്ങിനിറച്ചിരിക്കുന്ന ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും എന്നു വേണ്ട സകലതും രുചിയിലൂടെ അമ്പരപ്പിക്കുന്നു. കായലോര യാത്രയിലൂടെയും ബീച്ച് സൗന്ദര്യം ആസ്വദിക്കാം.
പലവര്‍ണങ്ങള്‍ നിറഞ്ഞ നൂറുകണക്കിന് ദേശാടന പക്ഷികളുടെ വാസസ്ഥലമാണ് വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന പാതിരമണല്‍ എന്ന ചെറു ദ്വീപ്. പക്ഷിനിരീക്ഷകര്‍ക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. പ്രശസ്തിയിലേക്ക് ഉയര്‍ന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഒഴുക്കുകൂട്ടുന്നു. കായിപ്പുറം ജെട്ടിക്ക് കിഴക്കും കുമരകത്തിനു പടിഞ്ഞാറുമായാണ് പാതിരാമണലിന്റെ സ്ഥാനം. കായല്‍ യാത്രയില്‍ മനോഹര ദ്വീപ് ആരെയും ആകര്‍ഷിക്കും. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചും കണ്ടല്‍ ചെടികളോടും കാട്ടു വള്ളികളോടും ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ചയുടെ മനോഹാരിത ആസ്വദിച്ചും ഈ പച്ചതുരുത്തിലേക്ക് കടന്നു ചെല്ലാം.

ബോട്ട് സവാരിയിലൂടെ മാത്രമേ പാതിരമണല്‍ ദ്വീപിലേക്ക് എത്തിചേരുവാന്‍ സാധിക്കൂ. കായല്‍ യാത്ര നടത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും പച്ചവിരിച്ച സൗന്ദര്യ കാഴ്ചകളോട് പറ്റിയ ഇടമാണിവിടം. ആലപ്പുഴയില്‍നിന്നു തണ്ണീര്‍മുക്കം റോഡില്‍ 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കായിപ്പുറം ജെട്ടിയായി. ചേര്‍ത്തല-തണ്ണീര്‍മുക്കം വഴി 13 കിലോമീറ്റര്‍ യാത്ര ചെയ്താലും കായിപ്പുറത്തെത്തും. കായിപ്പുറത്തുനിന്നു ബോട്ടില്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പാതിരാമണലിലെത്തും.

കുമരകം, കായിപ്പുറം ജെട്ടി എന്നിവിടങ്ങളില്‍ നിന്നു മോട്ടോര്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും ലഭിക്കും ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്ന്. ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പാര്‍ത്ഥസാരഥി സങ്കല്‍പ്പത്തില്‍ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത്.

അമ്പലപ്പുഴ ഉണ്ണികണ്ണന്റ കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തില്‍ എത്തുന്നത്. കലാപരമായും സാംസ്‌കാരികമായും ചരിത്രപരമായും നിരവധി സംഭവങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ക്ഷേത്രമാണിത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി മഹോത്സവവും ഇവിടെ ഗംഭീരമായി ആഘോഷിക്കുന്നു. ഭഗവാന്റെ അവതാരമുഹൂര്‍ത്തം കഴിയുമ്പോള്‍ ഉണ്ണിയപ്പം നിവേദിക്കാറുണ്ട്. പാല്‍പ്പായസം പോലെതന്നെ വൈശിഷ്ട്യമുള്ളതാണ് ഇവിടത്തെ ഉണ്ണിയപ്പവും കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നാണ് മാരാരിക്കുളത്തെ മാരാരി ബീച്ച്.

ആലപ്പുഴ നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ മാരാരി ബീച്ചില്‍ എത്താം. ഒരു റിസോര്‍ട്ട് ബീച്ചാണിത്. കടലിനഭിമുഖമായി നീളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണം. താരതമ്യേന തിരക്കുകുറഞ്ഞ ബീച്ചായതുകൊണ്ട് സഞ്ചാരികള്‍ക്ക് നന്നായി അസ്തമയം കാഴ്ചകള്‍ ആസ്വദിയ്ക്കാം.

ഭക്ഷ്യവിഭവങ്ങള്‍ രുചിയ്ക്കാനും പറ്റിയ സ്ഥലമാണ് മാരാരിക്കുളം. റോഡുമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവുമെല്ലാം അനായാസം എത്തിച്ചേരാവുന്ന സ്ഥലമാണ് മാരാരിക്കുളം. എല്ലാ കാലാവസ്ഥയിലും സന്ദര്‍ശനം നടത്താവുന്ന സ്ഥലമാണ് ഇവിടം. എങ്കിലും സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ സമയം ശീതകാലം തന്നെയാണ്. കേരളത്തിലെ കായലോര പട്ടണങ്ങളില്‍ പ്രധാനപ്പെട്ടതാണ് കായംകുളം.

കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് കൃഷ്ണപുരം കൊട്ടാരം. ആലപ്പുഴ നിന്നു 47 കിലോമീറ്റര്‍ പിന്നിട്ടാല്‍ കൃഷ്ണപുരം കൊട്ടാരത്തില്‍ എത്തി ചേരാം. കായംകുളം പട്ടണത്തില്‍ നിന്നും 3.5 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരം .സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം. അമൂല്യ പുരാവസ്തുശേഖരങ്ങള്‍ ഉള്ള ഒരു മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ കൊട്ടാരം ഇന്നുകാണുന്ന രീതിയില്‍ പണികഴിപ്പിച്ചത്. കേരളീയ വാസ്തുശില്‍പ രീതിയിലാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലുപ്പമേറിയ ചുവര്‍ചിത്രമായ 'ഗജേന്ദ്രമോക്ഷം' ഈ കൊട്ടാരത്തിലാണ്. മനോഹരമായ പൂന്തോട്ടം, ചുവര്‍ചിത്രം എന്നിവ സന്ദര്‍ശകരെ കാത്തിരിക്കുന്നു. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30വരെയാണ് പ്രവേശനം. തിങ്കളാഴ്ചകളിലും ദേശീയ പൊതുഅവധി ദിവസങ്ങളിലും പ്രവേശനമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (2 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (2 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (2 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (2 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (5 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (6 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (6 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (6 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (6 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (7 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (7 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (7 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (7 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (7 hours ago)

Malayali Vartha Recommends