ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകാനുള്ള തീരുമാനത്തിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറി.

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി. നേരത്തെ നിയമോപദേശത്തിനു ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ,റിപ്പോര്‍ട്ട് നല്‍കേണ്ട എന്ന നിയമോപദേശമാണ് ബോര്‍ഡിന് ലഭിച്ചതെന്ന് ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് പറഞ്ഞു. യുവതി പ്രവേശനം തടസ്സപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് നല്‍കിയാല്‍ തിരിച്ചടിയാകുമെന്നാണ് നിയമോപദേശമെന്നും അദ്ദേഹം അറിയിച്ചു.നിലവിൽ റിവ്യൂ ഹര്‍ജിയോ റിപ്പോര്‍ട്ടോ നല്‍കുന്നതിനുള്ള സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി
കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിനു ശേഷo റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞത്. കൂടാതെ,ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. അതേസമയം, റിപ്പോര്‍ട്ട് നല്‍കേണ്ട എന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പും നൽകിയിരുന്നു.പല സംഘടനകളും വ്യക്തികളും യുവതിപ്രവേശനത്തിനെതിരെ റിവ്യൂ ഹര്‍ജിയുമായി പോകുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നല്‍കാമെന്ന തീരുമാനം കഴിഞ്ഞ ദിവസം എടുത്തത്.
വിധി നടപ്പാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്ന് കെ.പി ശങ്കരദാസ് വ്യക്തമാക്കി. തന്ത്രിയെ മാറ്റാന്‍ ബോര്‍ഡിന് അവകാശമില്ലെങ്കില്‍ കണ്ഠരര് മോഹനരരെ എങ്ങനെ മാറ്റി?. രാജകുടുംബം പറയുന്നത് അനുസരിക്കേണ്ട ബാധ്യത ബോര്‍ഡിന് ഇല്ല. ബോര്‍ഡിന്റെ ചട്ടം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമോ എന്ന് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും ശങ്കരദാസ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha