Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ പി ചിദംബരത്തിന് താൽക്കാലിക ആശ്വാസം. ചിദംബരത്തെ തിഹാർ ജയിലിലേക്ക് വിടരുതെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു

02 SEPTEMBER 2019 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ പി ചിദംബരത്തിന് താൽക്കാലിക ആശ്വാസം. ചിദംബരത്തെ തിഹാർ ജയിലിലേക്ക് വിടരുതെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും. 74 വയസുകാരനായ ചിദംബരത്തിന് സംരക്ഷണം വേണമെന്നും അദ്ദേഹത്തെ ജയിലിലടക്കരുത് എന്നും ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു..

വേണമെങ്കില്‍ വീട്ടുതടങ്കലിലാക്കിക്കോളൂ എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കപില്‍ സിബല്‍ പറഞ്ഞു .. ചിദംബരം രാഷ്ട്രീയത്തടവുകാരനല്ല എന്നും രാഷ്ട്രീയ തടവുകാരെ മാത്രമേ വീട്ടുതടങ്കലിലാക്കാനാകൂ എന്നും ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരുടെ ബഞ്ച് മറുപടി നല്‍കി.

ചിദംബരത്തെ തിഹാറിലേക്ക് അയക്കുന്നത് തടഞ്ഞതിനെതിരെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നാളെ തന്നെ പരിഗണിക്കണമെന്ന സോളിസിറ്റർ ജനറലിന്‍റെ ആവശ്യത്തെ തുടർന്ന് നാളെ 2 മണിക്ക് കേസ് പരിഗണിക്കും.

ദില്ലി റോസ് അവന്യുവിലെ സിബിഐ പ്രത്യേക കോടതി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ മൂന്ന് ദിവസം കൂടി ചിദംബരത്തെ കസ്റ്റഡിയിൽ വയ്ക്കാമെന്നാണ് സുപ്രീം കോടതി സിബിഐക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

മുൻകൂർ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സെപ്റ്റംബർ 5-നാണ് വിധി പറയുക. അതുവരെ എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്. ചിദംബരത്തിനെതിരായ തെളിവുകൾ എൻഫോഴ്‍സ്മെന്‍റ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ജാമ്യത്തിന് ചിദംബരം വിചാരണ കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

2007-ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്സ് മീഡിയ എന്ന കമ്പനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ.

ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. കമ്പനിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്നാണ് സിബിഐ ആരോപിക്കുന്നത്.

ചിദംബരത്തിന്‍റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നും സിബിഐ പറയുന്നു.കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ സിബിഐ പിടിച്ചെടുത്തിരുന്നു.

ഐഎന്‍എക്‌സ് മീഡിയ സ്ഥാപക ഉടമകളിലൊരാളും മകളായ ഷീന ബോറയെ വധിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നയാളുമായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയാണ് ചിദംബരത്തിനെതിരെ കേസെടുക്കുന്നതില്‍ നിര്‍ണായകമായത്. ഇന്ദ്രാണിയെ കേസില്‍ പിന്നീട് മാപ്പുസാക്ഷി ആക്കിയിരുന്നു. ചിദംബരം അറസ്റ്റ് ചെയ്യപ്പട്ടതില്‍ സന്തോഷമുണ്ട് എന്നും ഇന്ദ്രാണി മുഖര്‍ജി കഴിഞ്ഞ ദിവസംപറഞ്ഞിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (35 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (2 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (3 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (4 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (5 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends