Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍

ശബരിമല യുവതീപ്രവേശനം ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ തിടുക്കപ്പെട്ട് നടപ്പാക്കി, കുത്തുപാളയെടുത്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണ നിലപാട് മാറ്റിയതോടെ വരുമാനം 100 കോടി കവിഞ്ഞു, അതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ബോധോദയം ഉണ്ടായരിക്കുന്നത്

06 JANUARY 2020 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ശബരിമല യുവതീപ്രവേശനം ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ തിടുക്കപ്പെട്ട് നടപ്പാക്കി, കുത്തുപാളയെടുത്ത ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണ നിലപാട് മാറ്റിയതോടെ വരുമാനം 100 കോടി കവിഞ്ഞു. അതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ബോധോദയം ഉണ്ടായരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി രൂപികരിച്ച ക്ഷേത്രവരുമാന വര്‍ധന പഠനസമതിയിലേക്കു നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ അവസരം ഒരുക്കുകയാണ്. ഭക്തരുടെ വികാരം മാനിക്കാതെ ഒരിഞ്ച് പോലും മുന്നോട്ട് പോകാനാകില്ലെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും തിരിച്ചറിഞ്ഞതോടെയാണ് ഈ നീക്കം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ , പെന്‍ഷന്‍പറ്റിയവര്‍ ,ക്ഷേത്ര ഉപദേശക സമിതികള്‍ , അമ്പലങ്ങളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു സമിതികള്‍ , ഭക്തജനങ്ങള്‍ തുടങ്ങി ക്ഷേത്ര കാര്യങ്ങളില്‍ താത്പര്യം ഉള്ളവരില്‍ നിന്നും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നേരിട്ടും രേഖാമൂലവും സ്വീകരിയ്ക്കുന്നതിനു ഉദ്ദേശിക്കുന്നതായി ക്ഷേത്ര വരുമാന വര്‍ധന പഠനസമിതി കണ്‍വീനര്‍ ബി .ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് വരുമാനം കുത്തനെ ഇടിയുകയും ബോര്‍ഡ് വലിയപ്രതിസന്ധിയില്‍ ആവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ 100 കോടി രൂപ നല്‍കി സഹായിക്കാമെന്ന് പറഞ്ഞെങ്കിലും 30 കോടിയേ കൊടുത്തുള്ളൂ എന്നാണ് അറിവ്. കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞതവണ കടുംപിടുത്തം പിടിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

അതോടെയാണ് ഇത്തവണ മണ്ഡലകാലം തുടങ്ങിയപ്പോള്‍ കോടതി വിധി അനുകൂലമായിരുന്നിട്ടും യുവതീപ്രവേശനത്തിന് സര്‍ക്കാര്‍ തയ്യാറായില്ല. അതുവഴി ഭക്തജന തിരക്ക് കൂടുകയും വരുമാനം 100 കോടിയിലധികം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം കൂട്ടാന്‍ ഭക്തജനങ്ങളുടെ പിന്തുണതേടി ബോര്‍ഡ് ഇറങ്ങിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിലനിന്ന് പോകുന്നത് തന്നെ ശബരിമലവരുമാനം കൊണ്ടാണ്. ശബരിമലയ്ക്കായി പ്രത്യേകനിയമ നിര്‍മാണം നടത്തണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ പിടിച്ച് നില്‍ക്കാനാവാത്ത സ്ഥിതിയുണ്ടാകും. അത് കണക്കിലെടുത്താണ് വരുമാന വര്‍ദ്ധനവിന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയാന്‍ ബി .ഉണ്ണികൃഷ്ണന്‍ വരുമാന വര്‍ധന പഠനസമിതി കണ്‍വീനറായി സമിതി രൂപീകരിച്ചത്. വി .ഹരീന്ദ്രനാഥ് ,പി .പദ്മകുമാര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

ശബരിമല വിഷയത്തിലൂടെ ബി.ജെ.പിയും ആര്‍.എസ്.എസും ഭക്തര്‍ക്കൊപ്പം നില്‍ക്കുകയും സി.പി.എമ്മിനും സര്‍ക്കാരിനും തിരിച്ചടിയാവുകയും ചെയ്തതോടെ എങ്ങനെയും അവരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും മുന്നണിയും. അതിന്റെ ഭാഗമായാണ് ക്ഷേത്രവരുമാനം കൂട്ടാന്‍ ഭക്തരുടെ നിര്‍ദ്ദേശം തേടിയിറങ്ങുന്നത്. അതുവഴി ഭക്തരുമായി കൂടുതല്‍ അടുക്കുകയാണ് ലക്ഷ്യം. ഒക്ടോബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്ന് അറിയുന്നു. ക്ഷേത്രഉപദേശക സമിതി അംഗങ്ങളെയും പ്രവര്‍ത്തകരെയും കയ്യിലെടുക്കാന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നാണ് ചില പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിക്കും ബോര്‍ഡിനും നല്‍കിയ ഉപദേശമെന്ന് അറിയുന്നു. എന്തായാലും സംഗതി ജോറാകുമോ എന്ന് കാത്തിരുന്ന് കാണാം.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Iran nuclear sites പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (24 minutes ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (2 hours ago)

കർഷകൻ ജീവനൊടുക്കി..  (3 hours ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (3 hours ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (4 hours ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (4 hours ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (4 hours ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (4 hours ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (4 hours ago)

പവന് 6,320 രൂപയുടെ കുറവ്  (4 hours ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (5 hours ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (5 hours ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (5 hours ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (5 hours ago)

Malayali Vartha Recommends