Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി

26 FEBRUARY 2020 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ദല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
കലാപത്തിൽ കേന്ദ്രസര്‍ക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് സോണിയ ഗാന്ധി ആരോപിച്ചു. അമിത് ഷാ ഉടൻ രാജിവെക്കണണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിനായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.

ദല്‍ഹിയിലെ സാഹചര്യം അതീവ ഗുരുതരമാണ്. കലാപങ്ങള്‍ ആസൂത്രിതമാണ്. ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗമാണ് കലാപത്തിലേക്ക് നയിച്ചത്. ദല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ഇത് രാജ്യം നേരിട്ട് കണ്ടതാണ്. കേന്ദ്രസര്‍ക്കാരും ദല്‍ഹി സര്‍ക്കാരും അക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്ത് വിവരമാണ് ഇതുവരെ സര്‍ക്കാരിന് നല്‍കിയതെന്നും സോണിയ ചോദിച്ചു

എത്ര പോലിസുകാരെയാണ് ദല്‍ഹിയില്‍ സംഘര്‍ഷ സ്ഥലങ്ങളില്‍ വിന്യസിപ്പിച്ചത്. കലാപം തുടങ്ങിയപ്പോള്‍ ദല്‍ഹി മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും എവിടെയായിരുന്നു. ദല്‍ഹി പോലിസ് നോക്കിനിന്നപ്പോള്‍ നമുക്ക് നഷ്ടമായത് ഇരുപത് പേരുടെ ജീവനാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു

ഡൽഹിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ആഴ്ച മുതൽ എവിടെയായിരുന്നുവെന്നും സാഹചര്യം വഷളാകുന്നതു കണ്ട് ഇടപെടാതിരുന്നത് എന്തുകൊണ്ടാണെന്നും സോണിയ ചോദിച്ചു. ആറ് ചോദ്യങ്ങളാണ് സോണിയ ഗാന്ധി വാര്‍ത്താ സമ്മേളനത്തിൽ ഉയര്‍ത്തിയത്. ചോദ്യങ്ങൾ ഇവയാണ്

1 കഴിഞ്ഞ ഞായറാഴ്ച മുതൽ ആഭ്യന്തര മന്ത്രി എവിടെയായിരുന്നു?
2 ഇന്‍റലിജൻസ് ഏജൻസികള്‍ ഡൽഹി തെരഞ്ഞെടുപ്പിനു ശേഷം ഇന്നുവരെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ എന്തായിരുന്നു?
3 കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞതു പോലെ അക്രമം സ്വമേധയാ ഉണ്ടായതാണോ അതോ ആഭ്യന്തര സഹമന്ത്രി പറഞ്ഞതു പോലെ മനഃപൂര്‍വം സൃഷ്ടിച്ചതാണോ?
4 അക്രമം പൊട്ടിപ്പുറപ്പെടുമെന്ന് വ്യക്തമായ സൂചന കിട്ടിയ ഞായറാഴ്ച രാത്രിയിൽ എത്രത്തോളം പോലീസിനെ വിന്യസിച്ചിരുന്നു?
5 ‍ ഡൽഹി പോലീസിനു നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഉറപ്പായപ്പോള്‍ എന്തുകൊണ്ടാണ് അധിക സുരക്ഷാസേനയെ ആവശ്യപ്പെടാതിരുന്നത്?
6 ഡൽഹി മുഖ്യമന്ത്രി എവിടെയായിരുന്നു? അദ്ദേഹം കഴിഞ്ഞ ഞായറാഴ്ച മുതൽ എന്തുചെയ്യുകയായിരുന്നു?

ട്രംപിന്റെ വരവിനിടയിലും അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം കൃത്യമായ പ്രധാന്യം ദല്‍ഹിയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് നല്‍കിയിരുന്നു. ഒട്ടു മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളും ട്രംപ് സന്ദര്‍ശനത്തിന്റെ വാര്‍ത്തകളേക്കാൾ പ്രാധാന്യം ദല്‍ഹി ആക്രമണങ്ങൾക്ക് നൽകുകയും ചെയ്തു ..ന്യൂദല്‍ഹി ഹിന്ദു-മുസ്‌ലീം തര്‍ക്കവേദിയായി എന്ന തലക്കെട്ടോടെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ആദ്യ ആര്‍ട്ടിക്കിള്‍ പ്രത്യക്ഷപ്പെട്ടത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം വാര്‍ത്തയ്ക്കുള്ളിലാണ് ഇവര്‍ പരാമര്‍ശിച്ചത്.

അടുത്ത ലേഖനത്തില്‍ വന്ന പരാമര്‍ശം ഇങ്ങനെയാണ്, ‘ ഹൈദരാബാദ് ഹൗസില്‍ ട്രംപും മോദിയും തങ്ങളുടെ സൗഹൃദം ആഘോഷിക്കുകയും ഒറ്റക്കെട്ടായതും നൂതന ഇന്ത്യയെയും പറ്റി സംസാരിച്ചപ്പോള്‍ നഗരങ്ങളില്‍ മോദിയുടെ വിഭജനപരമായ നടപടികള്‍ ബാക്കിവെച്ചത് ജനരോഷങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും മൃതശരീരങ്ങളുമാണ്,’ എന്നാണ്

വാഷിംഗ് ടണ്‍ പോസ്റ്റിലും ദല്‍ഹി ആക്രമണം വാര്‍ത്താ പ്രാധാന്യം നേടി. ഒപ്പം പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ട്രംപ് മറുപടി നല്‍കാത്തതും വാഷിംഗ്ടണ്‍ പോസ്റ്റ് എടുത്ത് പറഞ്ഞിരുന്നു..

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയില്‍ ചൂട് അതിരൂക്ഷമാകുന്നു  (2 hours ago)

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (4 hours ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (5 hours ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (6 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (6 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (6 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (6 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (7 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (7 hours ago)

CLOUD BURST മേഘസ്ഫോടനം  (7 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (7 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (7 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (7 hours ago)

Malayali Vartha Recommends