Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്.. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി

സ്വപ്‌നക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങില്ല; 17 യില്‍ 10 പേര്‍ക്കും സ്വാഭാവിക ജാമ്യം; എന്‍.ഐ.എ എത്രയും വേഗം തെളിവ് ഹാജരാക്കിയില്ലെങ്കില്‍ സ്വപ്‌നയും കൂട്ടരും പുറത്തിറങ്ങും; ഇത് പിണറായി സര്‍ക്കാരിന് ആശ്വസമാകും; സ്വര്‍ണക്കടത്ത് കേസില്‍ സംഭവിക്കുന്നത്

05 OCTOBER 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിയ സംഭവത്തില്‍ കസ്റ്റംസ് എടുത്ത കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ജാമ്യം ലഭിച്ചു. 60 ദിവസമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസിന് സാധിക്കാത്തതിനാലാണ് സ്വപ്‌നക്ക് കോടതി സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. എന്നാല്‍ എന്‍.ഐ.എയുടെ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്വപ്‌നക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. ഇതോടെ സ്വര്‍ണക്കടത്ത് കേസിലെ 17 പ്രതികളില്‍ 10 പേര്‍ക്കും ജാമ്യം ലഭിച്ചു. നേരത്തെ എന്‍ഫോഴ്‌മെന്റ് എടുത്തക്കേസിലും സ്വപ്‌നക്ക് ജാമ്യം ലഭിച്ചിരുന്നു.

നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന കര്‍ശനനിര്‍ദേശം എന്‍ഐഎ കോടതി നല്‍കിയിരുന്നു. അടിയന്തരമായി എഫ്‌ഐആറില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്നും എന്‍ഐഎ കോടതി അന്വേഷണസംഘത്തിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭിക ജാമ്യം കോടതി അനുവദിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തന്നെ എന്‍ഐഎയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും. കേസില്‍ അടിയന്തരമായി നാളെ വിശദമായി വാദം നടക്കുകയും ചെയ്യും.

കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എണ്‍പത് ദിവസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും, കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഇനിയെങ്കിലും ജാമ്യം നല്‍കണമെന്നാണ് ഇവര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടത്. കേസില്‍ നേരത്തേ സൂചിപ്പിച്ചതിനപ്പുറം, യുഎപിഎ കുറ്റം ചുമത്താന്‍ കഴിയുന്ന തരത്തിലുള്ള ഒരു തെളിവും എന്‍ഐഎ ഹാജരാക്കിയിട്ടില്ലെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിലാണ്, അടിയന്തരമായി കേസ് ഡയറി ഹാജരാക്കണമെന്നും, എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയ കുറ്റങ്ങള്‍ക്കെല്ലാം അനുബന്ധ തെളിവുകള്‍ ഉടനടി ഹാജരാക്കണമെന്നും എന്‍ഐഎ കോടതി ആവശ്യപ്പെട്ടത്. എന്‍ഐഎയെ സംബന്ധിച്ച് സുപ്രധാനമായ നിര്‍ദേശമാണിത്. തെളിവുകള്‍ ഉടനടി എന്‍.ഐ.എ ഹാജരാക്കിയിട്ടില്ലെങ്കില്‍ പ്രതികള്‍ പലരും ജാമ്യത്തില്‍ പോകും. ഇത് അന്വേഷണത്തെ കാര്യമായിത്തന്നെ ബാധിക്കുന്നതുമാകും. ഇതോടെ, അടിയന്തരമായി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടതിലെ സമ്മര്‍ദ്ദം എന്‍ഐഎയ്ക്ക് മേല്‍ ഏറുകയാണ്.

അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ മണി എക്‌സ്‌ചേഞ്ച് കമ്പനിയായ യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിലൊരാളെ കസ്റ്റംസ് ചോദ്യം ചെയ്തു. കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ അബ്ദുള്‍ ലത്തീഫിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. ഇയാള്‍ ബിനീഷ് കോടിയേരിയുടെ ബിനാമി ആണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്തത്.

സ്വപ്‌ന സുരേഷും സ്വര്‍ണക്കടത്തുമായുമുള്ള ബന്ധമാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിങ് അടക്കമുള്ളവയുടെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് യു.എ.എഫ്.എക്‌സ്. ഈ കമ്പനിയില്‍നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. മാത്രമല്ല ഈ കമ്പനിയെ യുഎഇ കോണ്‍സുലേറ്റ് തിരഞ്ഞെടുത്തത് സ്വപ്‌ന സുരേഷിന്റെ താത്പര്യപ്രകാരമായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുത്തേറ്റ യുവതി ആശുപത്രിയില്‍  (10 minutes ago)

5,000 രൂപയിൽ താഴെ ജാപ്പനീസ് പെർമനന്റ് റെസിഡൻസി  (18 minutes ago)

വിൽപന, ഡോക്ടർ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ  (1 hour ago)

പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48 ആയി ...  (1 hour ago)

അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ അഫ്ഗാനിസ്താന്‍ ഹോങ് കോങ്ങിനെ നേരിടും....  (1 hour ago)

ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു...  (1 hour ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം...  (1 hour ago)

സംസ്ഥാനത്തെ ആറ് സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎസ്ഒ), എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോര്‍ജ്...  (2 hours ago)

ഫയര്‍ഫോഴ്‌സ് രക്ഷകരായി..  (2 hours ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും  (2 hours ago)

51 പള്ളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും...  (3 hours ago)

രണ്ട് സൈനികര്‍ക്ക് വീരമൃത്യു.  (3 hours ago)

ഘോഷയാത്രക്ക് നിറവേകാൻ 91 കലാരൂപങ്ങൾ    (3 hours ago)

കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്....  (3 hours ago)

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ...  (3 hours ago)

Malayali Vartha Recommends