Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

കൊവിഡ് വാക്സിന്റെ വ്യത്യസ്ത വിലയിൽ പൊട്ടിത്തെറിച്ച് സുപ്രീം കോടതി... ഉത്തരം മുട്ടി കേന്ദ്രസർക്കാർ... ഒരു നാട്ടിൽ പല നിയമമോ?

27 APRIL 2021 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കോവിഡ് പ്രതിസന്ധിയിൽ രാജ്യം പകച്ചുനിൽക്കെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി പരി​ഗണിച്ചു. കൊവിഡ് വാക്സിന്‍ വിലയില്‍ വളരെ ശ്രദ്ധേയ പരാമര്‍ശങ്ങളുമായാണ് സുപ്രീംകോടതി രം​ഗത്തെത്തിയത്. രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എങ്ങനെയെന്നാണ് സുപ്രീം കോടതി ചോദിച്ചത്.

ദേശീയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉള്ളത്. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കോടതിക്ക് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. നേരത്തെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണ്ണായക പരാമര്‍ശങ്ങള്‍ ഉയർത്തിയത്.

സുപ്രീംകോടതിക്ക് ഇടപെടാന്‍ കഴിയുമെങ്കിലും രാജ്യത്ത് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കിയത്.

സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നില്ല. ദില്ലി ഹൈക്കോടതിയില്‍ ഒരു കേസ് ഉണ്ടായിരുന്നു. ഓക്സിജന്‍ വിതരണത്തിലടക്കം കേന്ദ്ര സര്‍ക്കാറിന്‍രെ ഇടപെടല്‍ ഇതിനോടകം ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ തന്നെ കേന്ദ്ര സര്‍ക്കാറിന്‍റെ മറുപടിയും കോടതിയില്‍ സംർപ്പിച്ചിരുന്നു. ചില വിഷയങ്ങള്‍ ദേശീയ തലത്തില്‍ തന്നെ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഹൈക്കോടതികള്‍ക്ക് ഓരോ സംസ്ഥാനത്തേയും സാഹചര്യം അനുസരിച്ച് കേസുകളുമായി മുന്നോട്ട് പോവാൻ സാധിക്കും.

ദേശീയാടിസ്ഥാനത്തിലെ വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസ് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

45 വയസില്‍ താഴെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി സമർപ്പിച്ചിരുന്നത്. രാജ്യത്ത് കോവിഡിന്റെ ആദ്യ വരവില്‍ തന്നെ രോഗനിയന്ത്രണം അടക്കമുള്ള നടപടികള്‍ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ വാക്‌സിന്‍ വിതരണം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു.

വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരെയും കേസില്‍ എതിര്‍ കക്ഷികളാക്കി പ്രതി ചേർത്തിട്ടുണ്ട്. രാജ്യത്ത് 90 ശതമാനത്തിലധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിച്ചിട്ടില്ല. ദൈനംദിന മരണ നിരക്ക് 2,500 കഴിഞ്ഞതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓക്‌സിജൻ ക്ഷാമം, വാക്‌സിന്റെ ദൗർലഭ്യം എന്നിവയുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി ഇന്ന് പരിഗണയ്ക്കെടുത്തത്.

ഓക്‌സിജൻ ക്ഷാമത്തിലും വാക്‌സിൻ ലഭ്യതക്കുറവിലും കേന്ദ്രം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടായിരുന്നു. എട്ടു സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. ഓക്‌സിജൻ, മരുന്ന്, വാക്‌സിൻ, ലോക്ഡൗൺ എന്നിവയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തന പദ്ധതി വിശദീകരിക്കാൻ മുൻ ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിലാണ് കേന്ദ്രം റിപ്പോർട്ട് സമർപ്പിച്ചത്.

സംസ്ഥാന സർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയുമാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിലാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളറുമാണ് വില.

ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിലയേക്കാൾ കൂടുതൽ വിലയ്ക്കാണ് വാക്സീനുകൾ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് രാജ്യം അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നതിനിടെ നേരത്തെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി നിയോഗിക്കുകയും ചെയ്തിരുന്നു. സാൽവെ പിന്നീട് സ്ഥാനത്തു നിന്നു സ്വമേധയാ പിന്മാറുകയും ചെയ്യുകയുണ്ടായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (9 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (25 minutes ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (34 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (37 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (3 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

Malayali Vartha Recommends