Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ട്വിസ്റ്റോട് ട്വിസ്റ്റ്... ഇപ്പോൾ വാദി പ്രതിയായി... കാര്‍ ആക്രമിച്ച കേസില്‍ ഷിജു വര്‍ഗീസിനെ പൂട്ടി പൊലീസ്....

28 APRIL 2021 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം ഇഎംസിസി ഡയറക്ടര്‍ ഷി​ജു വ​ര്‍​ഗീ​സി​ന്‍റെ കാ​ര്‍ ആ​ക്ര​മി​ച്ച കേ​സി​ല്‍ വമ്പൻ വ​ഴി​ത്തി​രി​വ്. കുണ്ടറയിൽ മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് എതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഷിജു വർ​​​ഗീസ് കുരുക്കിൽ പെട്ടിരിക്കുകയാണ്. പ​രാ​തി​ക്കാ​ര​നാ​യ ഷി​ജു വ​ര്‍​ഗീ​സി​നെ പോ​ലീ​സ് ഇപ്പോൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഗോ​വ​യി​ൽ ​നി​ന്നാ​ണ് ഷി​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേസില്‍ ഷിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഷിജുവിനെ കസ്റ്റഡിയില്‍ എടുത്തതും.

വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഷിജു വർഗീസ് തന്നെയാണെന്ന് പോലീസ് നി​ഗമനം. കേസിൽ ഇയാളും പ്രതിയാകുമെന്നും കാർ കത്തിക്കാൻ ഗൂഢാലോചന നടത്തിയത് ഷിജു വർഗീസാണെന്നും പോലീസ് പറഞ്ഞു.

ക്വട്ടേഷൻ സംഘാംഗമായിട്ടുള്ള ബിനുകുമാർ, ഷിജുവിന്‍റെ മാനേജര്‍ ശ്രീകാന്ത് എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഘം രക്ഷപ്പെട്ട കറുത്ത കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഇവരെ ചോദ്യം ചെയ്തതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. കേസുമായി ബന്ധപ്പെട്ട് ഷിജു വർഗീസിന്റെ ഡ്രൈവറെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ഷിജു വർഗീസിനും പങ്കുണ്ടെന്ന് പോലീസ് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു.

വോട്ടടെടുപ്പ് ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി.

എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്‍റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിരുന്നില്ല.

സംഭവം നടന്ന മേഖലയിലെങ്ങും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതും പൊലീസിന്‍റെ ആശയക്കുഴപ്പം വർധിപ്പിച്ചിരുന്നു. മാത്രവുമല്ല ബോംബേറുണ്ടായിട്ടും കാര്യമായ ഒരു തകരാറും ഷിജു വര്‍ഗീസ് സഞ്ചരിച്ച വാഹനത്തിന് ഉണ്ടായിട്ടില്ല എന്നതും അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമുണ്ടാക്കിയതാണ്.

ഷിജു വർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചുവെന്നും അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയയാിരുന്നു ലക്ഷ്യവുമെന്നായിരുന്നു അന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ തന്നെ ബോധപൂർവ്വം ആരോ തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ഷിജു വർഗീസിന്റെ വാദം.

വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം.വർഗീസ്.കുണ്ടറയിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായിരുന്നു.

നേരത്തേ കാര്‍ കത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ആളാണ് പിടിയിലായത്. ഒട്ടേറെ തട്ടിപ്പു കേസുകളില്‍ പ്രതിയായ വിവാദ നായികയുടെ സെക്യൂരിറ്റി ഗാര്‍ഡ് ആയി പ്രവര്‍ത്തിച്ച ഒരു ക്വട്ടേഷന്‍ സംഘാംഗമാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന സൂചന. നാലു പേര്‍ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു  (4 hours ago)

പ്ലാമൂട്ടില്‍ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞ് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍  (4 hours ago)

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചകളില്‍  (4 hours ago)

'ആശ'യില്‍ ഉര്‍വശിയുടേയും ജോജുവിന്റേയും വേറിട്ടൊരു ചിത്രം  (4 hours ago)

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്.. മൂന്നു മാസംകൊണ്ട് ജനങ്ങളുടെ ക്ഷമപരീക്ഷിക്കരുതെന്ന് കെ.ബി. ഗണേഷ്‌കുമാര്‍  (5 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കു കൂടി ജാമ്യം  (5 hours ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു  (5 hours ago)

RED ALERT..ഉരുൾപൊട്ടലിന് സാദ്ധ്യത..!! സൈറൺ മുഴങ്ങി ഡാമുകൾ തുറക്കും..! ഇതുവരെ പെയിത്തതൊന്നുമല്ല  (7 hours ago)

ദുബായിൽ തീപിടിത്തം..മരണം പ്രവാസി ഡ്രൈവർമാരെ സൂക്ഷിക്ക്...! ഈ മാറ്റം അറിഞ്ഞോ കോടികൾ വാരി കൂട്ടി പ്രവാസി..!  (7 hours ago)

ഡേ നീയൊക്കെ പറയുമ്പോൾ വരാനിരിക്കുകയല്ല ഞാൻ മൈക്കുമായി ക്യാമ്പിൽ എത്തിയ റിപ്പോർട്ടറെ പറപ്പിച്ച് CM സതീശൻ  (7 hours ago)

റയിൽവേ സ്റ്റേഷൻ നാടകത്തിൽ വീണാ ജോർജ് പ്രതിയാകും ? വീണയെ കൈവിട്ട് സി പി എം ഷംസീറും ഊരി...  (7 hours ago)

ലോകം വീണ്ടും മിഡിൽ ഈസ്റ്റിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്  (7 hours ago)

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends