Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ആഗോള ഭീകരന്‍ ഹാഫിസ് സയീദിന്റെ പാകിസ്ഥാനിലെ വീടിന് മുന്നില്‍ സ്ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്; സ്ഫോടനം നടക്കുന്ന സമയത്ത് ഹാഫിസ് വീട്ടിലുണ്ടായിരുന്നില്ല; ഹാഫിസ് സയീദ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍

23 JUNE 2021 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ആഗോള ഭീകരനായ ഹാഫിസ് സയീദിന്റെ പാകിസ്താനിലെ വീടിന് മുന്നില്‍ സ്ഫോടനം. രണ്ട് പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. 16 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. പാക് പഞ്ചാബില്‍ ലാഹോറിലെ ജൊഹാര്‍ നഗരത്തില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. ലഷ്‌കര്‍ ഇ ത്വായ്ബ സഹസ്ഥാപകനും ജമാത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയീദിന്റെ വീടിന് മുന്നിലാണ് സ്ഫോടനം നടന്നത്.

അപകടത്തില്‍ സ്ത്രീകളും കുട്ടികളും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 16 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ലഹോര്‍ പൊലീസ് മേധാവി ഗുലാം മുഹമ്മദ് ദോഗാര്‍ അറിയിച്ചു. സ്ഫോടനം നടക്കുന്ന സമയത്ത് ഹാഫിസ് വീട്ടിലുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഗ്യാസ് പൈപ്പ് ലൈനില്‍ വന്ന തകരാറാണ് സ്ഫോടനത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ നടന്നത് ബോംബ് ആക്രമണമാണോ എന്നതില്‍ സംശയമുണ്ടെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ആറ് അമേരിക്കന്‍ പൗരന്മാരടക്കം 166 പേരെ മുംബൈ ഭീകരാക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ഹാഫിസ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇയാളെ ആഗോള തീവ്രവാദിയായി മുദ്രകുത്തിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന് സന്നാഹങ്ങള്‍ ഒരുക്കിയവര്‍ പാകിസ്താന്റെ മണ്ണില്‍ തന്നെയുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച ആ രാജ്യത്തെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അവര്‍ പുറത്തിറക്കിയ പാകിസ്താനിലെ 1210 കൊടും ഭീകരരുടെ പട്ടികയില്‍ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേരുകളും ഉള്‍പ്പെടുത്തി. എന്നാല്‍ അതില്‍ ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹീം എന്നിവരുടെ പേരുകള്‍ എഫ്ഐഎ പുറത്തിറക്കിയ ഭീകരരുടെ പട്ടികയില്‍ ഇല്ലായിരുന്നുവെന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

അതേസമയം ഹഫീസ് സെയ്ദിന് കഴിഞ്ഞ നാവംബറില്‍ രണ്ട് ഭീകരാക്രമണ കേസുകളിലായി പാകിസ്ഥാനിലെ കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പണം എത്തിച്ചതിനാണ് ശിക്ഷ വിധിച്ചത്. ഹഫീസ് സെയ്ദ് ഉള്‍പ്പെടെ സംഘടനയിലെ നാല് നേതാക്കള്‍ക്ക് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി രണ്ട് കേസുകളില്‍ ശിക്ഷ വിധിച്ചത്. ഹഫീസ് സെയ്ദിനും അദ്ദേഹത്തിന്റെ രണ്ട് സഹായികളായ സഫര്‍ ഇക്ബാലിനും യാഹ്യ മുജാഹിദിനും 10 വര്‍ഷവും ആറ് മാസത്തേയ്ക്കുമാണ് ശിക്ഷ വിധിച്ചത്. സെയ്ദിന്റെ ബന്ധുവായ അബ്ദുല്‍ റഹ്മാന്‍ മക്കിയ്ക്ക് ആറ് മാസം തടവ് വിധിച്ചു.

ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തായിബയുടെ (എല്‍ഇടി) മുന്നണി സംഘടനയായ ജമാഅത്ത് ഉദ്ധവയുടെ തലവന്‍ ഹാഫീസ് സെയ്ദിനെ തീവ്രവാദ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പാക് കോടതി ഫെബ്രുവരിയില്‍ 11 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഭീകരവാദ ധനസഹായ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ ഹഫീസ് സെയ്ദിനെ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (7 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (37 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (45 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (59 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends