Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രീയ വിവാദങ്ങള്‍ പെട്ടെന്ന് തണുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് അന്വേഷണ കമ്മിഷന്‍. അന്വേഷണ കമ്മിഷനെ വെയ്ക്കുമ്പോള്‍ വിവാദത്തിനെതിരായ ആരോപണ പ്രത്യാരോപണങ്ങളൊക്കെ താല്കാലികയമായി നിലയ്ക്കും. എന്നാല്‍ അന്വേഷണ കമ്മിഷന്‍ ആരായാലും സര്‍ക്കാരിന് ചിലവ് തന്നെയാണ്. ജുഡീഷല്‍ കമ്മിഷന്‍ ആയാല്‍ സര്‍ക്കാരിന് ചിലവും കൂടും സമരത്തിനിറങ്ങിയവര്‍ക്ക് വീര്യവും കൂടും.

13 FEBRUARY 2023 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

രാഷ്ട്രീയ വിവാദങ്ങള്‍ പെട്ടെന്ന്  തണുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് അന്വേഷണ കമ്മിഷന്‍. അന്വേഷണ കമ്മിഷനെ വെയ്ക്കുമ്പോള്‍ വിവാദത്തിനെതിരായ  ആരോപണ പ്രത്യാരോപണങ്ങളൊക്കെ താല്കാലികയമായി നിലയ്ക്കും. എന്നാല്‍ അന്വേഷണ കമ്മിഷന്‍ ആരായാലും സര്‍ക്കാരിന് ചിലവ് തന്നെയാണ്. ജുഡീഷല്‍ കമ്മിഷന്‍ ആയാല്‍ സര്‍ക്കാരിന് ചിലവും കൂടും സമരത്തിനിറങ്ങിയവര്‍ക്ക് വീര്യവും കൂടും. ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് സരിത നായരുടെ സോളാര്‍ തട്ടിപ്പ് കേസില്‍ ഇടതുപക്ഷ സമരത്തിന്റെ തീച്ചൂളയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു.  ഉമ്മന്‍ചാണ്ടിക്കെതിരെ കേരളം മുഴുവന്‍ നടന്ന് പ്രസംഗിച്ച നേതാക്കള്‍ പോലും കമ്മിഷന് മുന്നില്‍ മൊഴി നല്കാന്‍ എത്തിയിരുന്നില്ല. സ്വാശ്രയ കോളെജ് വിഷയത്തിലും ഇത് തന്നെയാണ് സ്ഥിതി.

കേരളത്തില്‍ നിയമിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മിഷനുകള്‍ മിക്കതും രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിന് വേണ്ടിയുള്ളതാണ്. ആവേശ സമരത്തിന് കിട്ടിയ റസള്‍ട്ടായി സമരം ചെയ്ത പാര്‍ട്ടിക്കാര്‍ ആഘോഷിക്കുമ്പോള്‍ തിന്നും കുടിച്ചും യാത്ര ചെയ്തും സൗകര്യങ്ങള്‍ ആവോളം ആസ്വദിച്ചും കമ്മിഷന്‍ പൊടുിക്കുന്നത്  ഖജനാവിലെ കോടികളാണ്. റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാന്‍ പുതിയൊരു അധികാര കേന്ദ്രം നല്കുന്നു എന്നത് മാത്രമേ ഇത്തരം കമ്മിഷനുകള്‍ കൊണ്ടുണ്ടാകുന്നുള്ളു .

പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചത് 7 ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനുകളാണ്. ജുഡീഷ്യന്‍ അന്വേഷണ കമ്മിഷന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ആറു കോടി പതിനൊന്ന് ലക്ഷം  രൂപ ചെലവായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയതോടെയാണ് ഇത്തരം കമ്മിഷനുകളെ കുറിച്ച് ചര്‍ച്ചയാകുന്നത്. ഏറ്റവും കൂടുതല്‍ തുക ചെലവായത് ജസ്റ്റിസ് പി.എ.മുഹമ്മദ് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനാണ്. 2,77,44,814 രൂപയാണ് മുഹമ്മദ് കമ്മിഷന് ചെലവായത്. 2016 ജൂണ്‍ 20ന് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ഹൈക്കോടതിയുടെ മുമ്പില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് മുഹമ്മദ് കമ്മിഷനെ നിയോഗിച്ചത്.

2 കമ്മിഷനുകള്‍ ഇതുവരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല. മുന്‍ ഡിജിപി ബെഹ്‌റയുടെ കാലത്ത് പൊലിസ് വകുപ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ കോടികളുടെ പര്‍ച്ചേസുകള്‍ സിഎജി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ 2020 മാര്‍ച്ച് ഏഴിന് മുന്‍ ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.

മൂന്നു വര്‍ഷമായിട്ടും ഈ കമ്മിഷന്‍ ഇതുവരെ റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. 12,36,074 രൂപയാണ് രാമചന്ദ്രന്‍  കമ്മിഷന് വേണ്ടി ഖജനാവില്‍നിന്ന് ചെലവഴിച്ചത്. സ്വര്‍ണ കള്ളകടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം നിയമ വിരുദ്ധമാണോ എന്ന് പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ.മോഹനനെ 2021 മേയ് 7ന് അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും മോഹനന്‍ കമ്മിഷനും റിപ്പോര്‍ട്ട് കൊടുത്തില്ല. 83,76,489 രൂപയാണ് മോഹനന്‍ കമ്മിഷനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്.

1. ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ കമ്മിഷന്‍ - 1,07,82,661 രൂപ
2. ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷന്‍ - 2,77,44,814 രൂപ
3. ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷന്‍ - 25,85,232 രൂപ
4. ജസ്റ്റിസ് കെ.നാരായണ കുറുപ്പ് കമ്മിഷന്‍ - 92,84,305 രൂപ
5. ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷന്‍ - 1,01,791 രൂപ
6. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ - 12,36,074
7. ജസ്റ്റിസ് വി.കെ.മോഹനന്‍ കമ്മിഷന്‍ - 83,76,489 രൂപ. ഇത്രയും രൂപ നഷ്ടപ്പെടുത്തി സമരക്കാരെ തൃപ്തിപെടുത്തിയിട്ട് ആര്‍ക്കാണ് നേട്ടമുണ്ടായിട്ടുള്ളത്. ഒരു കേസിന്റെ അന്വേഷണം ഒരു കമ്മിഷനും സമയബന്ധിതമായി നടത്തിയിട്ടില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാലും പുലിവാലുകള്‍ എറെയാണ് എന്തായാലും ഇത്തരം അനാവശ്യ ചിലവുകളില്‍ നിന്ന് സര്‍ക്കാരിനെ ഒഴിച്ചു നിറുത്തേണ്ടത് അത്യാവശ്യമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു...  (11 minutes ago)

24 മണിക്കൂർ ദേശീയ പണിമുടക്കിന് ബുധനാഴ്ച അർധരാത്രി തുടക്കമാകും...  (31 minutes ago)

"രക്ഷാകവചം' പദ്ധതി .... സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക്‌ രക്ഷാകവചമൊരുക്കി സർക്കാർ.... ജോലിസ്ഥലത്തോ അല്ലാതെയോ ആകസ്‌മികമായി ജീവൻ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ  (41 minutes ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (1 hour ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (1 hour ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (1 hour ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (8 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (8 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (8 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (9 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (9 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (9 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (9 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (9 hours ago)

Malayali Vartha Recommends