Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

സ്വപ്നയെ ഞാൻ കണ്ടു! സംസാരിച്ചതിന്റെ റെക്കോർഡ് ഉണ്ടെങ്കിൽ പുറത്ത് വിടട്ടെ... മനസുകൊണ്ട് ഇഷ്ടപ്പെടുന്നത് ബി.ജെ.പിയെ: കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായല്ല എത്തിയത്! വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടത്: സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞ് വിജേഷ് പിള്ള

10 MARCH 2023 11:33 AM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

സ്വർണ്ണക്കടത്ത് കേസിൽ താനുമായി ഒത്തുതീർപ്പിന് ശ്രമം നടന്നു എന്നുളള ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വൈകുന്നേരം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് എത്തിയിരുന്നു. കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ ബെംഗളൂരുവിൽ വെച്ചാണ് താനുമായി ഒത്തുതീർപ്പ് സംസാരിച്ചത് എന്ന് സ്വപ്ന പറഞ്ഞു. ഈ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കണ്ടെന്ന് സ്ഥിരീകരിച്ച് കണ്ണൂർ സ്വദേശിയായ വിജേഷ് രംഗത്ത് എത്തുകയും ചെയ്തു.

എന്നാൽ സ്വപ്‌ന ആരോപിക്കുന്നത് പോലെ കേസ് ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായല്ല എത്തിയതെന്നാണ് വിജേഷ് പിള്ളയുടെ വാദം. 'സ്വപ്നയെ താൻ കണ്ടു. പക്ഷേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല. വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ നേരത്തെ പരിചയമില്ല.

സംസാരിച്ചത് മുഴുവൻ ബിസിനസ് കാര്യങ്ങളാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അവർ തന്നെ സംസാരിച്ചത്. രാഷ്ട്രീയപരമായി ആ കൂടിക്കാഴ്ചക്ക് ഒരു ബന്ധമില്ല. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾ അവർ തന്നെ തെളിയിക്കട്ടെ. ഞങ്ങൾ സംസാരിച്ചതിന്റെ റെക്കോർഡ് ഉണ്ടെങ്കിൽ അവരത് പുറത്ത് വിടട്ടെ..'സ്വപ്‌ന സുരേഷിന്റെ കേസ് ഒത്തുതീർപ്പാക്കാൻ ഞാൻ ആരാണെന്നും വിജേഷ് ചോദിച്ചു.

എനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല. ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല, ഞാൻ പ്രവർത്തിച്ചിട്ടുമില്ല. പാർട്ടിയിലെ ഒരാളെയും നേരിട്ട് ബന്ധമില്ല. സ്വപ്‌ന ഉന്നയിക്കുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിനെ എനിക്ക് നേരിട്ട് പരിചയമില്ല. അവർക്കും എന്നെയറിയില്ല. മനസുകൊണ്ട് ഞാന്‍ ബി.ജെ.പിയെ ഇഷ്ടപ്പെടുന്ന ആളാണ്. വിജേഷ് പറയുന്നു.

സ്വപ്‌നയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇങ്ങോട്ട് സംസാരിച്ചത്. അവർ വളരെ പ്ലാൻ ചെയ്തായിരുന്നു സംസാരിച്ചിരുന്നതെന്ന് ഇപ്പോൾ മനസിലാകുന്നു. ബംഗളൂരുവിൽ ഞാൻ താമസിച്ച ഹോട്ടലിലാണ് സ്വപ്ന എത്തിയത്. ആദ്യമായി സ്വപ്നയെ വിളിക്കുന്നത് ഫെബ്രുവരി 27 നായിരുന്നു. ഇന്നലെ ഇക്കാര്യത്തിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തിരുന്നു. ഇഡിക്ക് വിശദമായ മൊഴി നൽകിയിരുന്നു.'വിജേഷ് പറഞ്ഞു. സ്വപ്‌നക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്‍റെ പേര് വിജേഷ് പിള്ളയാണ്. ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ പേര് മാറുന്നത് എങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു.

അതീവ ഗുരുതരമായ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് പറഞ്ഞത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇടനിലക്കാരൻ സമീപിച്ചെന്ന ആരോപണത്തിന് പിന്നാലെ കൂടിക്കാഴ്ചയുടെയും വാട്സ്ആപ്പ് ചാറ്റിന്റെയും ദൃശ്യങ്ങൾ സ്വപ്ന സുരേഷ് പുറത്തുവിട്ടു. ശിവശങ്കറിന്റെ തനിനിറം അറിഞ്ഞതോടെയാണ് എല്ലാം തുറന്ന് പറയാന്‍ ആരംഭിച്ചത്. അഭിമുഖം എടുക്കാന്‍ ബാംഗ്ലൂര്‍ വരണം എന്ന് പറഞ്ഞാണ് വിജേഷ് പിള്ള വിളിച്ചത്. താന്‍ മക്കളുമൊപ്പം ബെംഗളൂരുവിലുളള ഹോട്ടലിലേക്ക് പോയി ലോബിയില്‍ ഇരുന്ന് സംസാരിച്ചു.

അതൊരു ഒത്തുതീര്‍പ്പ് ശ്രമം ആയിരുന്നു. ഒരാഴ്ചത്തെ സമയം തരാം, മക്കളെയും കൊണ്ട് സ്ഥലം വിടണം. ഹരിയാനയിലോ ജയ്പൂരിലേക്കോ മാറണം. അവിടെ വേണ്ട എല്ലാ സഹായവും തരും. ഫ്‌ളാറ്റ് എടുത്ത് തരാം. മുഖ്യമന്ത്രിയുടേയും വീണയുടേയും കമല മാഡത്തിന്റെയും അടക്കമുളള വിവരങ്ങള്‍ എല്ലാം അവര്‍ക്ക് കൊടുക്കുക. അവര്‍ അത് നശിപ്പിച്ചോളും. മുഖ്യമന്ത്രിക്കെതിരെയും മകള്‍ക്ക് എതിരെയും യൂസഫലിക്ക് എതിരെയും സംസാരിക്കുന്നത് നിര്‍ത്തി ജനത്തോട് ക്ഷമ ചോദിച്ച് താന്‍ കളളം പറഞ്ഞതാണ് എന്ന് ഏറ്റ് പറഞ്ഞ് കൊണ്ട് ഇവിടെ നിന്ന് മുങ്ങുക.

 

ഒരു മാസത്തിനകം മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുളള ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ടും വിസയും റെഡിയാക്കി തരാം. പിന്നെ ഒരിക്കലും സ്വപ്‌ന സുരേഷ് എന്ന വ്യക്തി ജീവനോടെ ഉണ്ടോ എന്ന് പോലും ആരും അറിയാന്‍ പാടില്ല'' എന്ന് പറഞ്ഞതായും സ്വപ്ന സുരേഷ് ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (1 hour ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (2 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (3 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (4 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (4 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (4 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (5 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (5 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (5 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (6 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (6 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (6 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (6 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (6 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (6 hours ago)

Malayali Vartha Recommends