കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി...

കർക്കടക വാവ് പ്രമാണിച്ച് കൊച്ചി മെട്രോ സർവീസ് സമയം നീട്ടി. ബുധനാഴ്ചയാണ് കർക്കടക വാവ്. അന്ന് ബലിയിടാൻ ആലുവ മണപ്പുറത്ത് എത്തുന്നവർക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ സമയം നീട്ടിയത്.
ചൊവ്വാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11.15നും 11.30നും സർവീസ് ഉണ്ടാകും. ബുധനാഴ്ച പുലർച്ചെ ആലുവയിൽ നിന്ന് അഞ്ചിനും 5.30നും തൃപ്പൂണിത്തുറയിലേക്കും അധിക സർവീസ് ഉണ്ടാകുന്നതാണ്.
"
https://www.facebook.com/Malayalivartha

























