സങ്കടക്കാഴ്ചയായി... തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി...തിരുവല്ലത്ത് റോഡ് മുറിച്ചുകടക്കവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് വയോധികരായ സഹോദരിമാർക്ക് ദാരുണാന്ത്യം. തിരുവല്ലം ഇടയാർ പുതുവയൽ വീട്ടിൽ ശാന്ത (72) , വിജയമ്മ (63) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ ഏഴോടെ തിരുവല്ലം പാലത്തിന് സമീപം കരിമ്പുവിള ജങ്ഷനിലായിരുന്നു അപകടം നടന്നത്. തിരുവല്ലത്തെ സർവിസ് റോഡിൽ നിന്ന് കയറി ഇരുവരും കൈകൾ കോർത്തുപിടിച്ച് ബൈപാസ് റോഡ് മുറിച്ചു കടക്കുകയായിരുന്നു. കോവളം ഭാഗത്തു നിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തലക്ക് സാരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ബാബുവാണ് ശാന്തയുടെ ഭാർത്താവ്. മക്കൾ: ഇന്ദുലേഖ, അനിൽകുമാർ, ചിത്ര. ശശിയാണ് വിജയമ്മയുടെ ഭർത്താവ്. മകൻ: സാബു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ബൈക്ക് ഓടിച്ചയാളെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























