കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും

കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും. ഇരട്ടിപ്പണി ചെയ്യുന്നവരുടെ ഡ്യൂട്ടി സമ്പ്രദായത്തിനും മാറ്റം വരും. നിലവിൽ താൽക്കാലിക ജീവനക്കാർക്ക് പ്രതിദിന ഡ്യൂട്ടിക്ക് 715 രൂപയാണ് ലഭിക്കുന്നത്.
ഒന്നര ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി വേതനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഗതഗാത മന്ത്രി സി.പി.ജോൺ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനോട് ആവശ്യപ്പെടും
ഡ്രൈവർ, കണ്ടക്ടർ തസ്തികളിൽ ജീവനക്കാരുടെ കുറവാണ് കൂടുതൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതിന് കാരണം. വേതനം കുറവായതിനാൽ അപേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടായി. ഒരു ഡബിൾ ഡ്യൂട്ടി (16 മണിക്കൂർ) ചെയ്യുന്ന ജീവനക്കാരൻ മതിയായ വിശ്രമമെടുക്കാതെ അടുത്ത ദിവസവും ഡബിൾ ഡ്യൂട്ടി ചെയ്യുന്ന സാഹചര്യമുണ്ട്.
മതിയായ ജീവനക്കാരില്ലാത്ത അവസരങ്ങളിലും ,കൂടുതൽ വരുമാനത്തിനു വേണ്ടിയുമാണ് ഇതിന് പലരും നിർബന്ധിതരാകുന്നത്. രാത്രി ഷണ്ടിംഗ് ഡ്യൂട്ടി ചെയ്യുന്നവർ പകൽ റൂട്ടിൽ പോകുന്നതും പലപ്പോഴും അപകടങ്ങൾക്കിടയാക്കുകയും ചെയ്യുന്നു.
"
https://www.facebook.com/Malayalivartha

























