ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

പാക് വ്യോമമേഖല അടച്ചതോടെ ഇരുട്ടടിയായത് പ്രവാസികൾക്കാണ്. പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാൻ അവരുടെ വ്യോമമേഖല അടച്ചു. ഇതോടെ പ്രശ്നം പരിഹരിക്കാനായി ഇന്ത്യൻ വിമാന കമ്പനികൾ റൂട്ട് മാറ്റി. എന്നാൽ സാധാരണ ഗതിയിൽ യാത്ര ചെയ്യുന്നതിനെക്കാൾ രണ്ട് മണിക്കൂർ അധികമാണ് പുതിയ യാത്രവഴി.
ഇത് കൂടുതൽ ഇന്ധനം ആവിശ്യമായി വന്ന സാഹചര്യത്തിൽ എത്തിച്ചിരിക്കുകയാണ്. സ്വാഭിവികമായി ഈ പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗമെന്ന് പറയുന്നത് ഇനി ടിക്കറ്റ് നിരക്ക് കൂട്ടുക എന്നുള്ളത് മാത്രമാണ്. എന്നാൽ അവധിക്കാലമായത് കൊണ്ട് തന്നെ ഇത് യാത്രക്കാരിൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
പാകിസ്ഥാന്റെ ആക്രമണ രീതിയ അവസാനിക്കും വരെ ഈ രീതി തുടർന്നാൽ വിമാന ടിക്കറ്റ് നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് വിമാന കമ്പനികൾ തന്നെ നൽകി കഴിഞ്ഞു. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്.
വടക്കേ അമേരിക്ക, യുകെ, യൂറോപ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ ബദൽ റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും യാത്രാ ഷെഡ്യൂളിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾക്കനുസരിച്ച് തയ്യാറെടുക്കാനും അധികൃതർ നിർദ്ദേശിച്ചു.
അതേ സമയം ഈ മേഖലയിലെ വ്യോമഗതാഗതത്തെ രാഷ്ട്രീയ സംഘർഷങ്ങൾ തടസ്സപ്പെടുത്തുന്നത് ഇതാദ്യമല്ല. 2019ൽ പുൽവാമ ഭീകരാക്രമണത്തെയും തുടർന്നുള്ള സൈനിക നീക്കങ്ങളെയും തുടർന്ന് പാക്കിസ്ഥാൻ ഏകദേശം അഞ്ച് മാസത്തേക്ക് തങ്ങളുടെ മുഴുവൻ വ്യോമാതിർത്തിയും അടച്ചു. ആ അടച്ചിടൽ ഒരു ദിവസം 400-ലേറെ വിമാനങ്ങളെ ബാധിച്ചു.
ഇത് വ്യാപകമായി റൂട്ട് മാറ്റാൻ നിർബന്ധിതമാക്കുകയും കൂടുതൽ യാത്രാ ദൈർഘ്യത്തിനും ഇന്ത്യൻ, രാജ്യാന്തര വിമാനക്കമ്പനികൾക്ക് ഇന്ധനച്ചെലവ് ഗണ്യമായി കൂടുന്നതിനും കാരണമായി.
ആ കാലയളവിൽ ഇന്ത്യൻ വിമാനക്കമ്പനികളിൽ ഇന്ത്യയിലേക്ക് പറന്ന യുഎഇ യാത്രക്കാർക്ക് ശരാശരി 60 മുതൽ 90 മിനിറ്റ് വരെ കാലതാമസം നേരിട്ടു. ചില വിമാനങ്ങൾ പൂർണ്ണമായും നിർത്തിവച്ചു. മറ്റുള്ളവയ്ക്ക് അധിക സ്റ്റോപ്പ് ഓവറുകളും ക്രമീകരിച്ച ക്രൂ റൊട്ടേഷനുകളും ഉൾപ്പെടുത്തേണ്ടിവന്നു.
https://www.facebook.com/Malayalivartha