Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

48 തട്ടിപ്പു കേസുകളില്‍ പെട്ട ക്രിമിനല്‍ കേരളത്തിന്റെ സദാചാരം നിര്‍ണ്ണയിക്കുമ്പോള്‍... കേരളരാഷ്ട്രീയം വേശ്യാവൃത്തിയുടെയും പീഡനത്തിന്റെയും നാടായി മാറുന്നു

11 NOVEMBER 2017 12:26 PM IST
മലയാളി വാര്‍ത്ത

നാലു കത്തുകള്‍, നാലും വ്യത്യസ്തം. ഏഴു കോടി മുടക്കിയ സ്മാര്‍ത്ത വിചാരം. രാഷ്ട്രീയം ഇത്രയേറെ മലീമസമായ മാറിയ അവസ്ഥ കേരളത്തിലാദ്യം. കേരളം സംശയിക്കുന്നു. വദന സുരദം മുതല്‍ അശ്ലീലം നിറച്ചെഴുതിയ കത്തില്‍ തലയറുത്തെടുത്ത ഒരുപാടു ബിംബങ്ങളുണ്ട്. ഇന്നലെ വരെ അവര്‍ വളര്‍ത്തിയെടുത്ത ജനസേവനത്തിന്റെ വിയര്‍പ്പുചാലുകള്‍ വേശ്യാവൃത്തിയുടെയും പീഡനത്തിന്റെയും മ്ലേച്ഛതയിലേക്കു പതിക്കുമ്പോള്‍ കേരളം പരിതപിക്കുന്നു. ഒന്നുറപ്പാണ് ഞങ്ങള്‍ സരിതയെ വിശ്വസിക്കുന്നില്ല. പണത്തിന്റെ ഇറച്ചിക്കണക്കുകള്‍, വിലപേശലുകള്‍ ഒരുപാടു കേട്ട ഇന്നലെകള്‍ മറന്നു ഉമ്മന്‍ ചാണ്ടിയെയും മറ്റു ചിലരെയെങ്കിലും സംശയിക്കാന്‍ കഴിയുന്നില്ല. പെണ്ണിന്റെ മൊഴിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെടേണ്ട ഇവരുടെ സദാചാരം നമ്മളെ നൊമ്പരപ്പെടുത്തുന്നു. അതിലേറെ ദുഖിപ്പിക്കുന്നു. ഈ വിഴുപ്പിന്റെ രാഷ്ട്രീയം വിസര്‍ജ്യത്തിന്റെ നിലവാരത്തിലാണ്.പെണ്ണിന്റെ ശരീരം അലങ്കരിച്ചെടുത്തു മാംസം വിലപേശലുകള്‍ക്കു വയ്ക്കുന്ന ഈ നാറിയ കളി ഓര്‍മ്മപ്പെടുത്തുന്നത് ജോസ് തെറ്റയിലിന്റെയും ശശീന്ദ്രന്റെയും വീഴ്ചകളാണ്. സമാനതകള്‍ കോടതി കണ്ടെത്തട്ടെ. അതുവരെ നിയമത്തിന്റെ അതിര്‍വരമ്പുകളില്‍ നിന്ന് പ്രതികരിക്കാം. ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച സരിത നായരുടെ ആരോപണങ്ങള്‍ അതേപടിയാണ് കമീഷന്‍ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണ കമ്മീഷന്റെ ഉദ്ദേശ്യശുദ്ധി വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നു. സരിതയുടെ മൊഴി അതേപോലെ പകര്‍ത്തിയെഴുതിയ കമ്മീഷന്‍ ചില രാഷ്ട്രീയ താല്‍പര്യക്കാരുടെ കെണിയില്‍ പെട്ടുപോയി എന്ന വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നു. രാഷ്ട്രീയ നേതൃത്വവും സംശയ നിഴലിലാണ്. ഉമ്മന്‍ ചാണ്ടിയെന്ന മഹാമേരുവിനെ മ്ലേച്ഛമായ ആരോപണത്തില്‍ കുരുക്കി വനവാസത്തിനയക്കുക ക്രൂരമാണ്.രാജന്‍ കേസിലും ഐ.എസ്.ആര്‍.ഒ ചാരക്കേസിലും. ചാരക്കേസില്‍പെട്ട ചില പൊലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന കോടതി പരാമര്‍ശം വന്നപ്പോള്‍ അത് 'ഗൗരവതരം' എന്നും കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് ബന്ധപ്പെട്ടവരുടെ ചുമതലയാണെന്നും കരുണാകരനെതിരെ പ്രസ്താവിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. കെ. കരുണാകരന്‍ ഇതേ അവസ്ഥയെ തരണം ചെയ്തയാളാണ്. രണ്ടുതവണയാണ് അധികാരം നഷ്ടമായത്. അതിലുമൊക്കെ എത്രയോ നാറ്റമുള്ള കേസിലേക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എത്തിപ്പെട്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഉന്നതനായ നേതാവിനെ ലൈംഗികകുറ്റത്തിന് അറസ്റ്റുചെയ്യുന്ന അവസ്ഥ ഒഴിവാക്കാനായിരിക്കാം, വിദഗ്ധ നിയമോപദേശം തേടിയതും അതിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാരോപണങ്ങളില്‍ കേസ് എടുക്കുന്നതിനെപറ്റി മൗനം പാലിക്കുന്നതും. ക്രിമിനല്‍ കേസില്‍ പെടുത്തി ഒമ്മെന്‍ ചാണ്ടിയെ അറസ്റ്റു ചെയ്താല്‍ ചിലപ്പോള്‍ കേസ് തിരിഞ്ഞു കൊത്തിയേക്കാം എന്ന ബോധ്യം പിണറായി വിജയനുമുണ്ട്. ഉമ്മന്‍ ചാണ്ടി തന്നെ നിയോഗിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പിന്‍ബലമുണ്ടെങ്കിലും ഇക്കാര്യത്തില്‍ സൂക്ഷ്മതയോടെയാണ് പിണറായിയുടെ നീക്കം.

തന്റെ പേര് ആ കത്തിലിലില്ല എന്ന് ഒരു സ്വതന്ത്ര സാക്ഷി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കമ്മിഷന്‍ പരിഗണിച്ചില്ല. മുന്‍വിധിയോടു കൂടിയുള്ള, തൊട്ടും തൊടാതെയുമുള്ള ശുപാര്‍ശകളാണ് എല്ലാം. കമ്മിഷന്‍ പുതുതായൊന്നും പറഞ്ഞിട്ടില്ല, കത്തിലുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുക മാത്രമാണു ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഉള്‍പ്പെടെ എല്ലാവരെയും അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ട് എഴുതിവാങ്ങി, നിയമോപദേശം വിളിച്ചുവരുത്തി, നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനെ നിയമപരമായിട്ടു തന്നെ നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സരിതയുടെ ടീം സോളറുമായി സഹകരിച്ച നേതാക്കളുടെ പേരിലെല്ലാം കേസെടുക്കുമെന്നാണു കേള്‍ക്കുന്നത്. ഇടതുമുന്നണിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രങ്ങള്‍ വച്ച പരസ്യം ടീം സോളര്‍ പുറത്തിറക്കിയിരുന്നു. ഇടതുമുന്നണി കാലത്തെ ടീം സോളറിന്റെ തട്ടിപ്പിനെപ്പറ്റി കമ്മിഷന്‍ നിശബ്ദത പാലിക്കുകയാണ്. 

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര കഥാപാത്രം സരിതാ നായര്‍ 48 ക്രിമിനല്‍ കേസുകളിലെ പ്രതി. സരിത വാദിയായ ആറു കേസുകള്‍ വേറെയും. ഇത്രയും കേസുകളില്‍ പ്രതിയായ സരിത എഴുതിയതെന്നു പറയുന്ന ഒരു കത്തില്‍ വട്ടം ചുറ്റിയാണു സര്‍ക്കാര്‍ പുറത്തുവിട്ട സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. സോളര്‍ പദ്ധതിയുടെ പേരില്‍ സരിത പലരില്‍നിന്നായി പണം തട്ടിയെടുത്തു വഞ്ചിച്ചെന്നാണു ഭൂരിപക്ഷം കേസുകളിലെയും ആരോപണം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സോളര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിനു മുന്‍പുതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സരിതയുടെ പേരില്‍ 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അതിനുശേഷം അന്നത്തെ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ 33 കേസുകള്‍കൂടി റജിസ്റ്റര്‍ ചെയ്തു. അതോടൊപ്പമാണു സരിത വാദിയായ ആറു കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2006ല്‍ ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് മുതലാണു തട്ടിപ്പിനൊപ്പം സരിതയുടെ നിയമപോരാട്ടവും തുടങ്ങുന്നത്. തിരുവനന്തപുരം നഗരത്തില്‍ സരിത പ്രതിയായ എട്ടു കേസും വാദിയായ ഒരു കേസുമുണ്ട്.

സരിത വാദിയായ കേസുകളില്‍ മുന്‍ എംഎല്‍എ എ.പി.അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചതായ ആരോപണം ഉള്‍പ്പെടെ ആറെണ്ണമാണു നിലവിലുള്ളത്. െ്രെഡവര്‍ മൊബൈലില്‍ മോശമായി സംസാരിച്ചു, മറ്റൊരാള്‍ മിസ്ഡ് കോള്‍ നടത്തി ശല്യം ചെയ്യുന്നു, ആലപ്പുഴയില്‍ കെ.സി.വേണുഗോപാലിന്റെ പടത്തിനൊപ്പം തന്റെ ചിത്രം ചേര്‍ത്തു പോസ്റ്റര്‍ ഒട്ടിച്ചു, എറണാകുളത്തു നാലംഗ സംഘം കാറില്‍ വന്ന് അപായപ്പെടുത്താന്‍ ശ്രമിച്ചു, തലശേരി കോടതിയില്‍ വച്ച് ഒരാള്‍ മോശമായി പെരുമാറി എന്നിങ്ങനെയുള്ള സരിതയുടെ പരാതികളിലാണു പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇത്തരത്തില്‍ നാല്പതോളം പേരുടെ വിവിധ തരത്തിലുള്ള പീഡന കഥകളും നിഷേധങ്ങളും കൊണ്ട് ആശയക്കുഴപ്പം നിറഞ്ഞതാണ് സരിതയുടെ നീക്കങ്ങള്‍. യൂ ഡി എഫ് നേതാക്കളുടെ പേര് പറയാന്‍ ഇ പി ജയരാജന്‍ വന്‍തുക ഓഫര്‍ ചെയ്‌തെന്ന ആരോപണവും മുന്‍പ് സരിത ഉന്നയിക്കുകയുണ്ടായി.

സംസ്ഥാനത്ത് ഏറ്റവും അധികം ക്രിമനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വനിതകളില്‍ ഒരാള്‍ സരിതയാണെന്ന പോലീസ് ഉന്നതരുടെ വെളിപ്പെടുത്തലും സരിതയുടെ ആരോപണങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ സോളാര്‍ കേസ് പരാമാവധി ആളിക്കത്തിച്ചു സജീവമാക്കാന്‍ ശ്രമിക്കുന്നതും രാഷ്ട്രീയ അജണ്ടയുടെ ഭാഗം തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (3 minutes ago)

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ജനുവരി 20ന്: ജനുവരി 29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും  (16 minutes ago)

തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകും; എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫ് ഫ്‌ളാറ്റ്‌ഫോമിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (19 minutes ago)

ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (31 minutes ago)

സൈബര്‍ തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് റിട്ടയേഡ് ബാങ്ക് മാനേജരും പൊലീസും  (37 minutes ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ വിജയമുണ്ടായി; ഒരു മുന്നണിക്കകത്ത് നില്‍ക്കുന്ന ഒരു കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല  (43 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (51 minutes ago)

എന്നെ 'അമ്മ ഈ കോലത്തിൽ കാണണ്ട...!അടൂർ വീട്ടിൽ തെളിവെടുപ്പ്,ചത്താലും സമ്മതിക്കില്ലെന്ന് രാഹുൽ  (1 hour ago)

MLA-യാണ് മറക്കണ്ട കടിപ്പിച്ച് രാഹുൽ കിട്ടിയ അവസരം മുതലാക്കി...പോലീസ് മർമ്മംനോക്കി ഇടി..!അടൂർ വീട്ടിൽ തെളിവെടുപ്പ്...!  (1 hour ago)

പാലാ നോക്കി ആരും വെള്ളമിറക്കേണ്ട; ജോസ് കെ മാണിയ്‌ക്കെതിരെ മാണി സി കാപ്പന്‍  (1 hour ago)

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നതില്‍ 15 പേര്‍ക്കെതിരെ കേസ്  (1 hour ago)

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

പൊതുവേദിയില്‍ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (2 hours ago)

Malayali Vartha Recommends