അടുത്ത മാസം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നു മാസക്കാലത്തെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ എംബസി

അടുത്ത മാസം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നു മാസക്കാലത്തെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ യു.എ.ഇയിലെ ഇന്ത്യന്‍ എംബസി നടപടികള്‍ തുടങ്ങി. പൊതുമാപ്പ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന നിയമാനുസൃത രേഖകളില്ലാത്ത ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും ഇ മെയില്‍ സേവനവും എംബസി അധികൃതര്‍ ഏര്‍പ്പെടുത്തി.
സഹായം ആവശ്യമുള്ളവര്‍ 0565463903 എന്ന നമ്പരിലും indiaindubai.amnesty@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും ബന്ധപ്പെടണം. ദുബായ് കോണ്‍സുലേറ്റ് പരിസരത്ത് ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച മുതല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ കോണ്‍സണ്‍ ജനറല്‍ ഓഫീസിലും ഇന്ത്യാക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി അറിയിച്ചു.
നിയമലംഘകരായ പരമാവധി ഇന്ത്യാക്കാരെ തിരിച്ചയയ്ക്കാനാണ് ശ്രമിക്കുന്നത്. നിയമലംഘകരായി രാജ്യത്ത് തുടരുന്നവര്‍ക്ക് നേരിട്ട് എംബസിയിലെത്തി ഹെല്‍പ് ഡെസ്‌ക് സേവനവും എംബസി ജീവനക്കാരുടെ സഹായവും ആവശ്യപ്പെടാവുന്നതാണ്.
തേസമയം, ഇക്കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























