സൗദിയിൽ സുരക്ഷാപരിശോധനയ്ക്കിടെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു; മരിച്ചവർക്ക് തീവ്രവാദ ബന്ധമെന്ന് പോലീസ്

സൗദിയിലെ ഫത്തീലില്‍ സുരക്ഷാപരിശോധനയ്ക്കിടെ മൂന്ന് പേരെ പോലീസ് വെടിവച്ചു കൊന്നതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ച നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവർക്ക് നേരെ വെടിയുതിർത്തത്.
തീവ്രവാദ ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ തടയാന്‍ ശ്രമിച്ചതോടെയാണ് മൂന്നുപേരെയും വെടിവെക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്. അതേസമയം മരണപ്പെട്ട മൂന്ന് പേരും സൗദി പൗരന്‍മാരാണ്. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha


























