വസ്ത്രത്തിന്റെ ഇറക്കം അല്പമൊന്ന് കുറഞ്ഞാൽ മുട്ടൻ പണി... സ്ത്രീയായാലും പുരുഷനായാലും ഇനി മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ ദുബായില്‍ കാത്തിരിക്കുന്നത് തടവും നാടുകടത്തലും

സ്ത്രീയായാലും പുരുഷനായാലും പൊതു സ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിക്കണം. ഇല്ലെങ്കില്‍ ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലുമാണ് ശിക്ഷ. മാന്യമായി വസ്ത്രം ധരിക്കണമെന്ന അറിയിപ്പുകള്‍ ദുബായിലെ പല മാളുകളിലും ഉണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സുതാര്യമായ വസ്ത്രങ്ങളും ഒഴിവാക്കണം. നിയമം സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ബാധമാണ് എന്നതാണ് ശ്രദ്ധേയം.
ദുബായലിലെ ഷോപ്പിങ് മാളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ 'അബായ' നല്‍കിയിരുന്നു. ഇത് ട്വിറ്ററില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നടപടി. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുമ്ബോള്‍ കാല്‍മുട്ടിന് താഴെവരെയുള്ള വസ്ത്രം ധരിക്കണമെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha


























