പാകിസ്ഥാൻ സ്വദേശിയുടെ ആക്രമണത്തിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായിൽ പ്രവാസി മലയാളി ദാരുണമായി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കോഴിക്കോട് താമരശ്ശേരിക്കടുത്ത് പൂനൂർ സ്വദേശിയായ റഷീദ് ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദുബായിൽ ജോലി ചെയ്യുന്ന പാകിസ്താൻ സ്വദേശിയുമായുള്ള വാക്കേറ്റതിനെത്തുടർന്നാണ് റഷീദിന് കത്തി കൊണ്ട് കുത്തേറ്റത്.
പാർക്കോ ഹൈപ്പർ റസ്റ്റോറൻന്റിലെ മാനേജർ ആയി ജോലി ചെയ്ത് വരികയായിരുന്നു റഷീദ്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ റഷീദിനെ ആശുപത്രിയിലെത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























