കുവൈത്തിൽ ചപ്പുചവറുകൾ അലക്ഷ്യമായി സംസ്ക്കരിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻ പണി

കുവൈറ്റിലെ പൊതുയിടങ്ങളിൽ ചപ്പുചവറുകള്‍ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നവരിൽ നിന്നും വൻ പിഴ ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 500 കുവൈറ്റി ദിനാര്‍ മുതല്‍ പതിനായിരം ദിനാര്‍ വരെ ഈടാക്കുമെന്നാണ് പരിസ്ഥിതി സുരക്ഷാ പോലീസ് വ്യക്തമാക്കിയത്.
മാലിന്യനിക്ഷേപത്തിന് വേണ്ടിയല്ലാതെ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും, ഇത് പല സ്ഥലങ്ങളിലും വലിയ തോതിലുള്ള തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുന്നത് ഈയടുത്തകാലത്തായി വര്‍ദ്ധിച്ചിട്ടുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പരിസ്ഥിതി സംരക്ഷണ പോലീസിന്റെ നിരീക്ഷണം ശകതമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























