സൗദിയിലെ പെട്രൊകെമിക്കല്‍ റിഫൈനറിയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു; പതിനൊന്നോളം പേർക് ഗുരുതര പരിക്ക്

സൗദിയിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചതായും പതിനൊന്നോളം പേർക് ഗുരുതരമായി പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പെട്രൊകെമിക്കല്‍ റിഫൈനറിയിലുണ്ടായിരുന്ന തൊഴിലാളിയാണ് തീപിടിത്തത്തിൽ മരിച്ചത്. അതേസമയം അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍മൂലം വന്‍ അത്യാഹിതം ഒഴിവായി. അപകടത്തിൽ മരിച്ചയാളുടെ വിശദാംശങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























