സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്ന് മനാമയിൽ കെട്ടിടം തകർന്നു; നാല് പേർ മരിച്ചു; നാൽപ്പതോളം പേർക്ക് പരിക്ക്

മനാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിക്കുകയും നാൽപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. സൽമാനിയയിൽ സ്ഥിതി ചെയ്യുന്ന നെസ്റ്റോ സൂപ്പർമാർക്കെറ്റിന്റെ പുറക് വശത്തുള്ള കെട്ടിടതിലായിരുന്നു ഇന്നലെ രാത്രിയോടെ പൊട്ടിത്തെറിയുണ്ടായത്.
ബംഗ്ലാദേശ് സ്വദേശികൾ തിങ്ങി പാർക്കുന്ന പ്രദേശത്തെ കെട്ടിടത്തിൽ അപകടത്തെത്തുടർന്ന് നിരവധി പേർക്ക് പരുക്കേറ്റതായാണ് സൂചന. അതേസമയം ഇപ്പോഴും നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർറ്റുകളുണ്ട്.
സൽമാനിയ ആശുപത്രിയിലാണ് കൂടുതൽ ആളുകളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെയും അഗ്‌നിശമന സേനാ അംഗങ്ങളുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് അപകടം നടന്ന ഉടൻ തന്നെ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുവാൻ സാധിച്ചു.
പ്രധാനമന്ത്രി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും, എത്രയും വേഗം ആളുകൾ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അറിയിച്ചു.
https://www.facebook.com/Malayalivartha

























