സ്കൂൾ കഫ്റ്റീരിയകളില്‍ മൈക്രൊവേവ് അവ്ന്‍ ഉപയോഗം നിരോധിച്ച് കുവൈത്ത്

കുവൈത്തിൽ സ്കൂൾ കഫ്റ്റീരിയകളില്‍ മൈക്രൊവേവ് അവ്ന്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി റിപ്പോർട്ടുകൾ. കഫ്റ്റീരിയകളില്‍ ചിലർ തണുത്ത ഭക്ഷണം ചൂടാക്കി നല്‍കുവാന്‍ ഈ സംവിധാനം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഭക്ഷ്യ-പോഷകാഹാര വിഭാഗം ഡയറക്ടര്‍ സൗദ് അല്‍ ജലാല്‍ അറിയിച്ചു.
നിലവിൽ അതത് ദിവസത്തെ ഭക്ഷണം വില്‍ക്കുന്നതിന് മാത്രമാണ് അനുമതിയുള്ളത്. എന്നാല്‍ ചിലർ തലേദിവസത്തെ ഭക്ഷണമാണ് ഇങ്ങനെ ചൂടാക്കി നല്‍കുന്നത്. അതിനാല്‍ കഫ്റ്റീരിയകളില്‍ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന കാര്യം സ്കൂള്‍ ഭരണവിഭാഗം ഉറപ്പുവരുത്തണമെന്നു അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























