നബിദിനത്തെ വരവേൽക്കാനൊരുങ്ങി യുഎഇ; പൊതു അവധി പ്രഖ്യാപിച്ചു
നബിദിനം പ്രമാണിച്ച് യു.എ.ഇ ക്യാബിനറ്റ് പൊതു അവധി പ്രഖാപിച്ചതായി റിപ്പോർട്ടുകൾ. നവംബര്‍ 18 ഞായറാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അതേസമയം ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പൊതു അവധി നവംബര്‍ 20 നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തീയ്യതി മാറ്റുകയായിരുന്നു. പൊതു അവധിക്ക് ശേഷം ജോലികള്‍ നവംബര്‍ 19 തിങ്കളാഴ്ച പുനരാരംഭിക്കും.
https://www.facebook.com/Malayalivartha