ബസ്സിലുണ്ടായ തീ സമീപത്തുള്ള മറ്റ് ബസുകളിലേക്കും ആളിപ്പടർന്നു; കുവൈറ്റിൽ ബസ്സിനു തീപിടിച്ച സംഭവത്തിൽ കെഎഫ്എസ്ഡി അന്വേഷണം ആരംഭിച്ചു

കുവൈറ്റിലെ ഫഹാഹീലില്‍ നിർത്തിയിട്ടിരുന്ന ബസ്സിനു തീപിടിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. യാത്രക്കാരുമായി പോകേണ്ടിയിരുന്ന ബസ്സിനു തീപിടിച്ച സംഭവത്തിൽ കെഎഫ്എസ്ഡി അന്വേഷണം ആരംഭിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബസ്സിലുണ്ടായ തീ സമീപത്തുള്ള മറ്റ് ബസുകളിലേക്കും പടര്‍ന്നിരുന്നു. അതേസമയം സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























