Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു എ ഇ യിലേയ്ക്ക് ദീർഘകാല താമസവിസയ്ക്ക് മന്ത്രിസഭ അംഗീകാരം

26 NOVEMBER 2018 03:17 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയില്‍ ദീർഘകാലത്തേക്കുള്ള പുതിയ താമസവിസ അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിക്ഷേപകർക്കും വ്യവസായികൾക്കും കലാ സാംസ്‌കാരിക മേഖലകളിലെ പ്രതിഭകൾക്കും ശാസ്ത്ര ബഹിരാകാശ വൈജ്ഞാനികമേഖലകളിലെ പ്രൊഫഷണലുകൾക്കും ഗവേഷകർക്കും അവരുടെ കുടുംബത്തിനും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് പത്തുവര്‍ഷം വരെ കാലവധിയുള്ള ദീർഘകാലവിസ അനുവദിക്കുക.

വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വ്യവസ്ഥകളോടെ അഞ്ചു വര്‍ഷം മുതല്‍ 10 വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. ഭാര്യക്കും മക്കള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും. അതേസമയം നിക്ഷേപത്തിന്റെ തോത് അനുസരിച്ച്‌ രണ്ടു വിഭാഗങ്ങളായാണ് വന്‍കിട നിക്ഷേപകര്‍ക്ക് ദീര്‍ഘ കാല വിസ അനുവദിക്കുക.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 50 ലക്ഷം ദിര്‍ഹമോ അതിലധികമോ മൂല്യമുള്ള ആസ്തിയില്‍ നിക്ഷേപമിറക്കിയവര്‍ക്ക് അഞ്ചു വര്‍ഷ വിസ അനുവദിക്കും. മറ്റു കമ്ബനികളിലും ബിസിനസ് പങ്കാളിത്തത്തിലും മറ്റുമായി ഒരു കോടി ദിര്‍ഹമോ അതിലധികമോ വരുന്ന പൊതുനിക്ഷേപം നടത്തിയവര്‍ക്കും, റിയല്‍ എസ്റ്റേറ്റ് ഇതര മേഖലകളിലായി ഒരു കോടിയില്‍ കുറയാത്ത നിക്ഷേപം നടത്തിയവര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വീണ്ടും പുതുക്കാവുന്ന വിസയും അനുവദിക്കും. നിക്ഷേപം പൂര്‍ണമായും സ്വന്തമായിരിക്കണം. വായ്പ എടുത്തതാവരുത്. മൂന്നു വര്‍ഷമെങ്കിലും കാലാവധിയുള്ള നിക്ഷേപമായിരിക്കണം. കുടുംബത്തിനുപറമേ ബിസിനസ് പങ്കാളികള്‍ക്കും ഒരു എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്കും ഒരു ഉപദേഷ്ടാവ് എന്നിവര്‍ക്കും ഇതേ കാലയളവുള്ള വിസ അനുവദിക്കും. ദീര്‍ഘകാല വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ടാകും.

ഡോക്ടർമാർക്കും വിദഗ്ധർക്കും ഈ ആനുകൂല്യത്തിന് നിബന്ധനകളുണ്ട്. ഡോക്ടർമാർ ലോകത്തിലെ മികച്ച 500 യൂണിവേഴ്‌സിറ്റികളിലൊന്നിൽനിന്ന് പിഎച്ച്.ഡി. സ്വന്തമാക്കിയവരായിക്കണം. ജോലിയിൽ മികവിന്റെ അംഗീകാരം ലഭിച്ചവരും ശാസ്ത്രീയപരിശോധനകളിൽ സംഭാവനകൾ നൽകിയവരും ശാസ്ത്രപുസ്തകങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചവരും പത്തുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. ശാസ്ത്രജ്ഞർക്ക് എമിറേറ്റ്‌സ് സയന്റിസ്റ്റ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിരിക്കണം. ശാസ്ത്രരംഗത്തെ മികവിനുള്ള ശൈഖ് മുഹമ്മദ് ബിൻ റാഷിദ് മെഡൽ നേടിയവർക്കും വിസ ആനുകൂല്യം ലഭിക്കും. സാംസ്കാരിക വൈജ്ഞാനിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച കലാ സാംസ്കാരിക രംഗങ്ങളിൽനിന്നുള്ള വ്യക്തിത്വങ്ങൾക്കും അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കമ്പനികളുടെ എക്സിക്യുട്ടീവുകൾക്കും ഏറ്റവും മികച്ച നിലവാരം പുലർത്തിയ വിദ്യാർഥികൾക്കും അഞ്ചുവർഷം വിസ ആനുകൂല്യം ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (16 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (28 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends