Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചില്‍ഡ്രന്‍സ് ഹോം ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു, കുട്ടികളുടെ മാനസിക ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിന് നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നതെന്ന് മന്ത്രി

01 DECEMBER 2018 07:41 AM IST
മലയാളി വാര്‍ത്ത

വനിത ശിശുവികസന വകുപ്പ് പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ പുതുതായി നിര്‍മ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ജുവനല്‍ ജസ്റ്റിസ് ആക്ട് (കെയര്‍ പ്രൊട്ടക്ഷന്‍) പ്രകാരം സമൂഹത്തില്‍ ശ്രദ്ധയും സംരക്ഷണയും അര്‍ഹിക്കുന്ന വിഭാഗം കുട്ടികളെ ശിശുക്ഷേമ സമിതിയുടെ അംഗീകാരത്തോടെയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശനം നല്‍കുന്നത്. ഇത്തരം കുട്ടികളുടെ മാനസിക ആരോഗ്യ നിലവാരം ഉയര്‍ത്തുന്നതിന് നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വരുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് 45 ലക്ഷം രൂപ ചെലവഴിച്ച് ഈ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ഈ സ്ഥാപനത്തിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠനത്തിനും വിനോദത്തിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ലൈബ്രറി, സിക്ക് റൂം, റിക്രിയേഷന്‍ റൂം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് കുട്ടികളുടെ ബൗദ്ധിക വികാസത്തിന് വലിയൊരളവുവരെ സഹായകമായിരിക്കും. വായനാശീലം വളര്‍ത്തുന്നതിനും അവര്‍ക്ക് സന്തോഷം പകരുന്നതിനും ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷനായ ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ് ഐ.എ.എസ്., കൗണ്‍സിലര്‍ വിജയലക്ഷ്മി ബി., ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍മാരായ രാജഗോപാല്‍ എം., ഷീല എ., അജിത് വെണ്ണിയൂര്‍, ജുവനല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ ഫിലോമിന സെഡറിക്, സൂപ്രണ്ട് കെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (13 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (20 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (32 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends