നാലുവയസ്സുള്ള കുട്ടിയെ കാണാനില്ല, അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് വാഷിങ് മെഷീനില്‍ മരിച്ചു കിടക്കുന്ന കുട്ടിയെ, സംഭവം നടന്നത് അജ്മാനില്‍

പിഞ്ചു കുട്ടി വാഷിങ് മെഷീനുള്ളില്‍ മരിച്ചു കിടക്കുന്ന കാഴ്ച ബന്ധുക്കളെയും നാട്ടുകാരേയും ഒരുപോലെ വേദനിപ്പിച്ചു. വളരെ ദാരുണമായ സംഭവമാണ് അജ്മാനില്‍ നടന്നത്. അബദ്ധത്തില്‍ വാഷിംഗ് മെഷീനില്‍ കുടുങ്ങിയ നാലു വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. കൗതുകത്തിനു വേണ്ടി വാഷിംഗ് മെഷീനില്‍ കയറിയ കുട്ടി അബദ്ധത്തില്‍ വാതിലടഞ്ഞ് ഉള്ളില്‍പ്പെടുകയായിരുന്നു. അജ്മാനിലെ അല്‍ റൗദിയിലാണ് സംഭവമുണ്ടായത്. കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വാഷിംഗ് മെഷീനുള്ളില്‍ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്.
സംഭവം നടക്കുമ്പോള്‍ അമ്മൂമ്മയും അമ്മാവനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി വാഷിംഗ് മെഷീനില്‍ കയറിയതാകട്ടെ ഇവര്‍ അറിഞ്ഞിരുന്നില്ല. പുറത്തുപോയ അമ്മ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്.
വാഷിങ് മെഷീനിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയതോടെ ഡോര്‍ പൊളിച്ച് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. കൗതുകം കൊണ്ട് കുട്ടി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിന്റെ ഡോര്‍ തുറന്ന് അകത്ത് കയറിയതാകാമെന്നാണ് നിഗമനം. ഡോര്‍ അടഞ്ഞതോടെ കുട്ടിക്ക് അകത്ത് നിന്ന് തുറക്കാന്‍ കഴിയാതെ മെഷീനിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഡോര്‍ അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ ചൂടുവെള്ളം നിറച്ച് കറങ്ങാന്‍ തുടങ്ങിയെന്ന് അല്‍ ഹാമിദിയ പൊലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























