പെട്രോൾ ബങ്കിലെ ഇന്ധനം നിറക്കുന്ന യന്ത്രത്തിലേക്ക് വാഹനമിടിച്ചുകയറ്റി; കുവൈറ്റിൽ ഇന്ത്യക്കാരൻ പോലീസ് പിടിയിൽ
കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ പെട്രോൾ ബങ്കിൽ ഇന്ത്യൻ സ്വദേശി വാഹനമിടിപ്പിച്ചതായി പരാതി. മദ്യപിച്ചു അലക്ഷ്യമായി വാഹനമോടിച്ചതിനെത്തുടർന്നായിരുന്നു അപകടമുണ്ടായത്. പരാതിയെത്തുടർന്ന് വാഹനമോടിച്ചിരുന്ന ഇന്ത്യക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.
മദ്യപിച്ചെത്തിയ ഇയാൾ വാഹനമോടിച്ച് പെട്രോൾ ബങ്കിൽ ഇന്ധനം നിറക്കുന്ന യന്ത്രത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവം നടന്നയുടൻ തന്നെ പമ്പിലെ ജീവനക്കാരും മറ്റു ഡ്രൈവർമാരും ഇയാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ശേഷം പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
https://www.facebook.com/Malayalivartha