അമേരിക്കയിൽ ബമ്പ് സ്റ്റോക്ക് ഉപകരണം നിരോധിച്ചു

അമേരിക്കയിൽ സെമി ഓട്ടോമാറ്റിക് തോക്കുകളെ മെഷീന് ഗണ്ണുകള്‍ക്ക് തുല്യമാക്കുന്ന ബമ്പ് സ്റ്റോക്ക് ഉപകരണം നിരോധിച്ച് ഡൊണാൾഡ് ട്രംപ് ഭരണകൂടം. ലാസ് വേഗസില്‍ 58 പേര് വെടിയേറ്റ് മരിക്കുവാന്‍ കാരണമായതിനാലാണ് ട്രംപ് ഭരണകൂടം ബമ്പ് സ്റ്റോക്ക് നിരോധിച്ചത്.
കഴിഞ്ഞ വര്‍ഷം ലാസ് വേഗസിൽ റൗട്ട് 91 ഹാർവസ്റ്റ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്ക് നേരെ വെടിയുണ്ടകൾ വർഷിച്ച സ്റ്റീഫൻ പാഡോക്ക് തന്റെ തോക്കുകളിൽ ബമ്പ് സ്റ്റോക്ക് ഘടിപ്പിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു
ഇത്തരം തോക്കുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ 100 കണക്കിനു വെടിയുതിര്‍ക്കാന്‍ സാധിക്കും. ഇതോടെ ബമ്ബ് സ്റ്റോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നതോടെ ട്രംപ് ഭരണകൂടം നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha

























