Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ദിവ്യയുടെ അപകട മരണത്തെ ചുറ്റിപറ്റി പലതരം വ്യാജവാര്‍ത്തകള്‍ പരക്കുന്നുണ്ട്….. നടന്ന കാര്യങ്ങള്‍ വിശദമായി എഴുതണം തോന്നി... ഷാര്‍ജയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ദിവ്യ ശങ്കരന്‍ എന്ന കാസര്‍കോട് സ്വദേശിനിയുടെ മരണത്തിന് പിന്നിൽ; വൈറലായി സുഹൃത്തിന്റെ കുറിപ്പ്

27 DECEMBER 2018 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കാര്‍ അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി ദിവ്യ(25)യുടെ മരണവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സുഹൃത്തും പ്രവാസിയുമായ ഷിബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് ദിവ്യയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. അപകടമുണ്ടായത് ദിവ്യയുടെ ഭര്‍ത്താവ് മദ്യപിച്ച്‌ വാഹനമോടിച്ചത് കൊണ്ടാണ്, ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിച്ചത് കൊണ്ടാണ് എന്നിങ്ങനെ നിരവധി പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇത് നിഷേധിക്കുകയാണ് ഷിബു. വളരെ അടുത്തറിയുന്ന കുടുംബമാണ് രാജ്യത്തിന്റെ നിയമത്തിന്റെ ഭാഗമായാണ് പ്രവീണിന് യുഎഇ സര്‍ക്കാര്‍ പിഴ ചുമത്തിയത്. ഭാര്യ മരിച്ച പ്രവീണ്‍ വല്ലാത്ത മാനസികാവസ്ഥയിലാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രവീണിനെ മരണത്തേക്കാള്‍ ക്രൂരമായ അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണെന്നും ഷിബു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.'തിരുവാതിര വൃതം പ്രമാണിച്ചു ദിവ്യയും ഭര്‍ത്താവ് പ്രവീണും രണ്ട് വയസുകാരന്‍ മകനും ഷാര്‍ജയിലുളള ബന്ധു വീട്ടിലേക്ക് പോയി. അവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു.

കാറില്‍ തിരികെ യാത്ര തിരിച്ചു. പ്രവീണിനു ഉറക്കം വരുന്നതായി മനസ്സിലാക്കി കാര്‍ ഒരു വഴിയോരത്ത് ഒതുക്കി , കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു.എമിറേറ്റ്‌സ് റോഡിലെ ആ വരക്കത്തിനിടയില്‍ കാര്‍ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിന്റെ കണ്ണിലേക്ക് ഒരു നിമിഷം ഉറക്കത്തിന്റെ മയക്കം വരുകയും കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. ദിവ്യ ഇരുന്ന ഭാഗം ആണ് അപകടത്തിലായത്. പിന്നിലെ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്ന കുഞ്ഞും കാര്‍ഓടിച്ച പ്രവീണും സാരമായ പരുക്കുകളോടെ രക്ഷപ്പെടുകയും അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മദ്ധ്യേ ദിവ്യ മരണപ്പെടുകയും ചെയ്തുവെന്ന്' ഷിബു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

'പ്രിയ സുഹൃത്തും സോദരിയുമായ Divya Sankaran ന്റെ മരണത്തെപ്പറ്റി ഒന്നും എഴുതേണ്ട വിചാരിച്ചിരുന്നത് ആണ്… വളരെയേറെ അടുത്തറിയുന്ന കുടുംബം .. എത്ര സന്തോഷത്തില്‍ ആയിരുന്നു അവര്‍ ജീവിച്ചത്.

ദിവ്യയുടെ അപകട മരണത്തെ ചുറ്റിപറ്റി പലതരം വ്യാജവാര്‍ത്തകള്‍ പരക്കുന്നുണ്ട്….. നടന്ന കാര്യങ്ങള്‍ വിശദമായി എഴുതണം തോന്നി……

തിരുവാതിര വൃതം പ്രമാണിച്ചു അതിന്റെ ഭാഗമായി ആണ് ദിവ്യയും ഭര്‍ത്താവ് പ്രവീണും രണ്ട് വയസുകാരന്‍ മകനും ഷാര്‍ജ ഉള്ള കുടുംബാങ്ങത്തിന്റെ വീട്ടിലേക്ക് റാസ് അല്‍ ഖയ്മയില്‍ നിന്നും പോയത്.. അവിടെ എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു… നമ്മളുടെ നാട്ടിലെ പോലെ തോന്നുമ്ബോള്‍ ഇഷ്ടത്തിന് ലീവ് എടുക്കാന്‍ അവിടെ സാധ്യമല്ല, പ്രവാസിയായ ഒരുത്തനും അതിനു കഴിയുകയുമില്ല,, ആ ഒരു ചിന്തയില്‍ തന്നെ പിറ്റേ ദിവസം ജോലിക്ക് പോകണം എന്ന നിലയില്‍ അവര്‍ രാത്രി അവിടെ നിന്നും കാറില്‍ തിരികെ യാത്ര തിരിച്ചത്…

രാത്രി വരുന്ന വഴി വക്കില്‍ വെച്ചു കാര്‍ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിനു ഉറക്കം വരുന്നതായി മനസ്സിലാക്കി കാര്‍ ഒരു വഴിയോരത്ത് ഒതുക്കി , കുറച്ചു നേരം വിശ്രമിച്ച ശേഷം വീണ്ടും കാര്‍ എടുത്തു യാത്ര തുടര്‍ന്നു…
എമിറേറ്റ്‌സ് റോഡിലെ ആ വരക്കത്തിനിടയില്‍ കാര്‍ ഓടിച്ചു കൊണ്ടിരുന്ന പ്രവീണിന്റെ കണ്ണിലേക്ക് ഒരു നിമിഷം ഉറക്കത്തിന്റെ മയക്കം വരുകയും കാര്‍ നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.. ദിവ്യ ഇരുന്ന ഭാഗം ആണ് അപകടത്തിലായത്.. പിന്നിലെ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്ന കുഞ്ഞും കാര്‍ഓടിച്ച പ്രവീണും സാരമായ പരുക്കുകളോടെ രക്ഷപ്പെടുകയും അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മദ്ധ്യേ ദിവ്യ മരണപ്പെടുകയും ചെയ്തു……

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് യാഥാര്‍ഥ്യവും സത്യവും, പോലീസ് ഫൈലിലും ഇത് തന്നെ ആണ് മൊഴി….
പക്ഷേ കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പല പല വ്യാജ വാര്‍ത്തകള്‍ പരക്കുന്നു.. കള്ളുകുടിച്ചു കൊണ്ടാണ് ഭര്‍ത്താവ് പ്രവീണ്‍ വാഹനം ഓടിച്ചത് , മൊബൈലില്‍ സംസാരിച്ചത് കൊണ്ടാണ് വാഹനം ഓടിച്ചത്….. ഇങ്ങനെ പലതും……
ഒപ്പം സ്ലോവാക്യയില്‍ ഒരു bmw കാര്‍ റോഡ് വശത്തെ ബോര്‍ഡില്‍ തട്ടി ടണല്‍ റൂഫില്‍ ഇടിച്ചു കയറുന്ന ഒരു വീഡിയോയും… അത് ഈ മരണവുമായി ബന്ധപ്പെട്ടത് അല്ല………

uae government ഇന്ന് ഭര്‍ത്താവ് പ്രവീണിനു 200000 dhms പിഴ ചുമത്തി… രാജ്യത്തിന്റെ നിയമം ആണത്.. ആ പണം government അല്ലാ എടുക്കുന്നത്, മരണപ്പെട്ട ദിവ്യയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കും ആ തുക,, അത് ഭര്‍ത്താവ് തെറ്റ് ചെയ്തതിനു നല്‍കിയ ശിക്ഷയായി കാണരുത് ആരും, നിയമം മാത്രം……..

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക, നല്ലത് പറഞ്ഞു വാര്‍ത്ത ആക്കിയാല്‍ ജനങ്ങള്‍ വായിക്കില്ല എന്ന രീതിയില്‍ സമൂഹ മാധ്യമത്തിലെ വാര്‍ത്താ പേജുകള്‍ ആണ് വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന ഇതിന്റെ ഉറവിടമായി കാണുന്നത്…….

കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ ആശുപത്രയില്‍ പോയിരുന്നു… മരിച്ച മനസ്സുമായി നില്‍ക്കുന്ന ദിവ്യയുടെ ഭര്‍ത്താവ് പ്രവീണിന്റെ മുഖം മരണത്തെക്കാള്‍ കൊടൂരമായിരുന്നു….. തന്റെ എല്ലാമെല്ലാമായ ഭാര്യയുടെ നഷ്ടപെടല്‍ അയാളുടെ നിശ്ശബ്ദതയില്‍ വിങ്ങിപൊട്ടുക ആയിരുന്നു…….
തന്റെ അമ്മ പോയത് മനസ്സിലാവാതെ ചുരത്തിയ മുലപാലിനായി കേഴുന്ന മകന്‍ അച്ഛന്റെ ഷര്‍ട്ടില്‍ മുറുകെ പിടിച്ചു ഇരിപ്പുണ്ടായിരുന്നു……
അതിനിടയില്‍ സമൂഹത്തിന്റെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുള്ള കുറ്റപ്പെടുത്തലുകള്‍…. ദയവ്‌ചെയ്ത് ആ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചില്ലേലും അവരെ ദ്രോഹിക്കാതെ ഇരിക്കുക….. ഒരു സാമൂഹ്യ മാധ്യമവും ഇത് പറയുക ഇല്ല…. ഈ സത്യം നിങ്ങള്‍ തന്നെ പരമാവധി share ചെയ്യുക…'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends