സർക്കാർ ജീവനക്കാർക്കായി ജിദ്ദയിലേക്ക് പ്രത്യേക വിമാന സർവ്വീസ് ഒരുക്കി യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്

യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സർക്കാർ ജീവനക്കാർക്കായി ജിദ്ദയിലേക്ക് പ്രത്യേക വിമാന സർവ്വീസ് ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. എമിറേറ്റ് EK 2819, ബോയിങ് 777-300 ER എന്നീ ഫ്ലൈറ്റുകൾ കിംഗ് അബ്ദുല്‍അസിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
എമിറേറ്റ് EK2822 വിമാനം ശനിയാഴ്ച തിരിച്ചെത്തും. അതേസമയം ജീവനക്കാര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിനായി ഇത്തരമൊരു യാത്ര ഒരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha























