ഖത്തറിൽ വൻ ലഹരിമരുന്നു വേട്ട; ബോട്ടില്‍ നടത്തിയ പരിശോധനയിൽ 28 കിലോ ലഹരി മരുന്ന് ഉൾപ്പടെ രണ്ടു പേരെ പോലീസ് പിടികൂടി

ഖത്തറിൽ ലഹരിമരുന്നുകൾ വിൽപ്പന നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കടല്‍ മാര്‍ഗം രാജ്യത്തേക്കു കടത്താന്‍ ശ്രമിച്ച 28 കിലോ ലഹരി മരുന്ന് ഉൾപ്പടെ രണ്ടു പേരെ പോലീസ് പിടികൂടി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ നടന്നത്.
വടക്ക് തീരപ്രദേശത്തോടു ചേര്‍ന്ന് കണ്ട ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ ലഹരി മരുന്ന് പിടികൂടിയത്. പ്രതികളെ നിയമ നടപടികള്‍ക്കായി കൈമാറിയാതായി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























