സ്വദേശിവത്കരണത്തിനിടയിലും മാലാഖമാർക്ക് അവസരമൊരുക്കി ഒമാൻ ആരോഗ്യ മന്ത്രാലയം; ഇന്ത്യൻ നഴ്സുമാർക്ക് ഒമാനിൽ വൻ തൊഴിലവസരം
നഴ്സിംഗ് മേഖലയിൽ പഠിച്ച ശേഷവും ഇന്ത്യയിൽ കഷ്ടത അനുഭവിക്കുന്ന നഴ്സുമാർക്ക് വൻ അവസരവുമായാണ് ഒമാൻ ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ നഴ്സുമാരെ ഒമാനിലെ ആശുപത്രികളിലേയ്ക്ക് നിയമിക്കാനുള്ള തീരുമാനമാണ് മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്.
അതേസമയം നിലവിൽ വനിതാ നഴ്സുമാര്‍ക്ക് മാത്രമാണ് ഒഴിവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ നഴ്സുമാര്‍ക്ക് മാത്രം നിയമനം നല്കുന്നതില് വിശദീകരണം തേടിയുള്ള ട്വീറ്റിനും മന്ത്രാലയം മറുപടി നല്കി. 400 ഇന്ത്യന്‍ നഴ്സുമാര്‍ക്കാണ് തൊഴില്‍ അവസരം ഒരുക്കിയിട്ടുള്ളത്.
ഓപറേഷന് തിയേറ്റര്‍, ഐസിയു, പിഐസിയു, എന്‍ഐസിയു, സിസിയു, മെഡിക്കല്‍, ശസ്ത്രക്രിയ, ആക്സിഡന്റ്, അത്യാഹിതം, ഡയാലിസിസ് എന്നീ വിഭാഗങ്ങളിലാണ് വിദഗ്ധരായ നഴ്സുമാര്‍ക്ക് നിയമനം നല്‍കുന്നത്. അതേസമയം, സ്വദേശി നഴ്സുമാര്‍ക്ക് പകരം ഇന്ത്യന്‍ നഴ്സുമാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനും മന്ത്രാലയം മറുപടി നല്കി. വിദഗ്ധരും പരിചയ സമ്പന്നരുമായ നഴ്സുമാരെയാണ് തേടുന്നതെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. 2018 ജൂണ്‍ 30 വരെ 185 സ്വദേശി നഴ്സുമാരെ നിയമിച്ച് കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha