അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് എമിറേറ്റ്സ് പോസ്റ്റ് സേവനമൊരുക്കുന്നു... പോസ്റ്റ് ബോക്സ് ഇനി വീടിന് മുന്നില്‍
അപ്പാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് എമിറേറ്റ്സ് പോസ്റ്റ് സേവനമൊരുക്കുന്നു. ഇനി വീടിന് മുന്നിലും പോസ്റ്റ് ബോക്സ്. മൈ ഹോം സര്‍വീസ് എന്ന പദ്ധതിക്കാണ് എമിറേറ്റ്സ് പോസ്റ്റ് രൂപം നല്‍കിയത്. അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്നവര്‍ക്കാണ് എമിറേറ്റ്സ് പോസ്റ്റിന്റെ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. മുന്‍പ് ഇത് വില്ലകളില്‍ താമസിക്കുന്നവര്‍ക്കുവേണ്ടി മാത്രമായിരുന്നു. ആഴ്ചയില്‍ ഒരു തവണയോ, രണ്ട് തവണയോ മാത്രമായിരുന്നു ആ സേവനം ലഭ്യമായിരുന്നത്.
ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ എളുപ്പമാക്കാനുള്ള ആശയങ്ങള്‍ എമിറേറ്റ്സ് കാലാകാലങ്ങളില്‍ നടപ്പാക്കാറുണ്ടായിരുന്നു. ഇതും അതിന്റെ ഭാഗമായുള്ളതാണെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ആക്ടിങ് ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ ഒബൈദ് മുഹമ്മദ് അല്‍ ഖാത്തമി പറഞ്ഞു.
മൈ ഹോം സര്‍വീസിന്റെ ഭാഗമായി പ്രതിവാര സേവനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 750 ദിര്‍ഹമാണ് ഫീസ് നിരക്ക്. ആഴ്ചയില്‍ രണ്ട് തവണ സേവനം ലഭ്യമാക്കുന്നതിന് വാര്‍ഷിക നിരക്കിനൊപ്പം 500 ദിര്‍ഹം അധികം ഈടാക്കും.
https://www.facebook.com/Malayalivartha