Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ഇനി ആശ്വസിക്കാം ! ; നിലവിലുള്ള നിരക്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനൊരുങ്ങി വിമാന കമ്പനികൾ

11 JANUARY 2019 04:02 PM IST
മലയാളി വാര്‍ത്ത

മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ആശ്വാസമേകുന്ന വാർത്തയുമായാണ് വിമാന കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. പൊതുവെ ടിക്കറ്റ് നിരക്ക് കുറവായതിനാൽ യാത്രക്കാരെ ആകർഷിക്കാനാണ് കമ്പനികളുടെ നീക്കം.

എയര്‍ ഇന്ത്യ എക്സ്‍പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ ഇന്റിഗോയും എമിറേറ്റ്സും എന്നിവയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 13 വരെയാണ് ഇന്റിഗോ പ്രഖ്യാപിച്ച ഓഫറുകള്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.

ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റെടുക്കാം. ആഭ്യന്തര യാത്രകള്‍ക്ക് 899 രൂപ മുതലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സെക്ടറുകളില്‍ 3399 രൂപയ്ക്കും ടിക്കറ്റ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യുഎഇയില്‍ നിന്നുള്ള യാത്രയ്ക്ക് എയര്‍ ഇന്ത്യ എക്സ്‍പ്രസും ഓഫറുകള്‍ പ്രഖ്യാപിച്ചു. ജനുവരി 15 മുതല്‍ മാര്‍ച്ച്‌ 26 വരെയുള്ള യാത്രകള്‍ക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക.

ദുബായ്, ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് 260 ദിര്‍ഹമാണ് നിരക്ക്. ദുബായില്‍ നിന്ന് ദില്ലി, പൂനൈ എന്നിവിടങ്ങളിലേക്കും ഇതേ നിരക്ക് തന്നെ. ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക് 290 ദിര്‍ഹം നല്‍കണം. ഷാര്‍ജയില്‍ നിന്ന് കണ്ണൂരേക്ക് 399 ദിര്‍ഹമായിരിക്കും നിരക്ക്. എന്നാല്‍ ഷാര്‍ജയില്‍ നിന്ന് മുംബൈയിലേക്ക് 255 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതി.

അബുദാബിയില്‍ നിന്നും അല്‍ഐനില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യണമെങ്കില്‍ 349 ദിര്‍ഹം നല്‍കണം. അബുദാബിയില്‍ നിന്ന് കണ്ണൂര്‍, മംഗളുരു സെക്ടറുകളില്‍ 469 ദിര്‍ഹമായിരിക്കും. ഈ മാസം പതിനഞ്ചാം തീയ്യതി വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം. കേരളത്തില്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് എമിറേറ്റ്സ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഇക്കണോമി ക്ലാസില്‍ 825 ദിര്‍ഹമും ബിസിനസ് ക്ലാസില്‍ ഇത് യഥാക്രമം 3395 ദിര്‍ഹവുമായിരിക്കും നിരക്ക്. നവംബര്‍ 30 വരെ യാത്രകള്‍ക്കായി ഈ മാസം 22 വരെ ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (1 hour ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (1 hour ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (1 hour ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (1 hour ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (2 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (3 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (3 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (5 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (6 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (6 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (7 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (7 hours ago)

Malayali Vartha Recommends