യു.എ.ഇയിൽ നേരിയ ഭൂചലനം; 8.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

യു.എ.ഇയിൽ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.51 മണിയോടെ (പ്രാദേശിക സമയം) ആണ് അനുഭവപ്പെട്ടതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ഒമാനിലെ ദിബ്ബയ്ക്ക് വടക്കുപടിഞ്ഞാറ് 8.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റാസ്-അല്‍-ഖൈമയില്‍, പ്രധാനമായും അല്‍ റാംസ്, ജള്‍ഫാര്‍ പ്രദേശങ്ങളിലുള്ളവര്‍ ഭൂചലനം അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha

























