യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള അവധി ദിനങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2019 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളുകള്‍ക്ക് അവധി ദിനങ്ങളില്‍ പരമാവധി ഒരാഴ്ച വരെ വ്യത്യാസം വരുത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഇതിന് അതത് എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോരിറ്റിയില്‍ നിന്ന് അനുമതി വാങ്ങണം
മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകള്‍ക്ക് 2019 ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 9 വരെയാണ് ശൈത്യകാല അവധിയാരംഭിക്കുക. ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെയാണ് അദ്ധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കുള്ള അവധി. വിദേശപാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങള്‍ക്ക് ശൈത്യകാല അവധി ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ച് വരെയാണ്. വസന്തകാല അവധി എല്ലാ പാഠ്യപദ്ധതികളില്‍ ഉള്ളവര്‍ക്കും 2020 മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 9 വരെയാണ്. 2020 ജൂലായ് രണ്ട് മുതലാണ് വേനലവധിക്ക് തുടക്കമാവുന്നത്. സ്കൂള്‍ ജീവനക്കാര്‍ക്ക് ജൂലായ് 9 മുതലാണ് അവധി.
https://www.facebook.com/Malayalivartha