Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ഒമാനില്‍ 87 തസ്​തികകളിലെ വിസ നിരോധനം തുടരും; മ​ല​യാ​ളി​ക​ളുൾപ്പടെയുള്ള വിദേശീയരുടെ തൊ​ഴി​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ മ​ങ്ങലേ​ൽ​പ്പിച്ച് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ...

04 FEBRUARY 2019 08:17 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ വിവിധ തസ്തികകളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നിയന്ത്രണം തുടരുമെന്ന് ​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 87 തസ്തികകളില്‍ അടുത്ത ആറ് മാസത്തേക്ക് കൂടി വിദേശികള്‍ക്ക് വിസ അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇ​തു​സം​ബ​ന്ധി​ച്ച്​ മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പ്​ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ബ​ക്​​രി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി 28നാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 10​ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ത​സ്​​തി​ക​ക​ളി​ൽ വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​തി​ന്​ ആ​റു​മാ​സ​ത്തെ താ​ൽ​ക്കാ​ലി​ക വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്റെ​യും തൊ​ഴി​ൽ മാ​ർ​ക്ക​റ്റ്​ ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​ന്റെയും ഭാ​ഗ​മാ​യു​ള്ള ഈ ​തീ​രു​മാ​ന​ത്തിന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​റു​മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി​യി​രു​ന്നു. ആ​റു​മാ​സം പൂ​ർ​ത്തീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്.

ഐ.​ടി, അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​​ ഫൈ​നാ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ്​​ സെ​യി​ൽ​സ്, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​​ എ​ച്ച്.​ആ​ർ, ഇ​ൻ​ഷു​റ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ/​മീ​ഡി​യ, മെ​ഡി​ക്ക​ൽ, എ​യ​ർ​പോ​ർ​ട്ട്, എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​നി​ക്ക​ൽ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ ഇ​നി 2019 ജൂ​ലൈ അ​വ​സാ​നം വ​രെ പു​തി​യ വി​സ ല​ഭി​ക്കി​ല്ല.

നി​ല​വി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക്​ വി​സ പു​തു​ക്കാ​ൻ ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ വി​ക​സ​ന പൊ​തു അ​തോ​റി​റ്റി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തും ഉ​ട​മ​ക​ൾ മു​ഴു​വ​ൻ സ​മ​യ ജോ​ലി​ക്കാ​രാ​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​കും വി​ല​ക്കി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​കു​ക.

മ​ല​യാ​ളി​ക​ളു​ടെ തൊ​ഴി​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ മ​ങ്ങലേ​ൽ​പി​ക്കു​ന്ന​താ​ണ്​ ഒ​മാ​ൻ സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം. മെ​യി​ല്‍ ന​ഴ്സ്, ഫാ​ര്‍മ​സി​സ്​​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്, ആ​ര്‍ക്കി​ടെ​ക്ട്, സി​വി​ല്‍, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രി​ക്ക​ല്‍, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​ക​ൾ മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ലാ​യി ജോ​ലി ചെ​യ്യു​ന്ന​വ​യാ​ണ്. പു​തു​താ​യി ഈ ​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ​ക്ക്​ ഒ​മാ​ൻ സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം തി​രി​ച്ച​ടി​യാ​കും.

അതേസമയം ക്ലീ​ന​ർ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി, കാ​ർ​പന്റെ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ല്‍ ഒ​മാ​നി​ൽ വി​സാ നി​രോ​ധ​നം നി​ല​വി​ലു​ണ്ട്. 2013 ന​വം​ബ​ർ മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​വി​സാ നി​രോ​ധ​നം ഓരോ ആ​റു​മാ​സം കൂ​ടുമ്പോ​ഴും പു​തു​ക്കി വ​രു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

താ​ൽ​ക്കാ​ലി​ക വി​സാ നി​രോ​ധ​നം നിലവിലുള്ള ത​സ്​​തി​ക​ക​ൾ

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി

1. ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി സ്​​പെ​ഷ​ലി​സ്​​റ്റ്​
2.ജ്യോ​ഗ്ര​ഫി​ക്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം സ്​​പെ​ഷ​ലി​സ്​​റ്റ്​
3. ഇ​ല​ക്​​ട്രോ​ണി​ക്​ ക​മ്പ്യൂ​ട്ട​ർ നെ​റ്റ്​​വ​ർ​ക്ക്​​സ്​
4. പ്രോ​ഗ്രാം​ഡ്​ മെ​ഷീ​ൻ​സ്​ മെ​യി​ൻ​റ​ന​ൻ​സ്​ ഇ​ല​ക്​​ട്രോ​ണി​ക്​
5. ഇ​ല​ക്​​ട്രോ​ണി​ക്​ കാ​ൽ​ക്കു​ലേ​റ്റ​ർ മെ​യി​ൻ​റ​ന​ൻ​സ്​
6. ഗ്രാ​ഫി​ക്ക്​ ഡി​സൈ​ന​ർ
7. ഇ​ല​ക്​​ട്രോ​ണി​ക്​ സ​ർ​വൈ​ല​ൻ​സ്​ എ​ക്യു​പ്​​മ​െൻറ്​ അ​സം​ബ്ലി
8. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ടെ​ക്​​നീ​ഷ്യ​ൻ ടെ​ലി​കോം
9. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ടെ​ക്​​നീ​ഷ്യ​ൻ ക​ൺ​ട്രോ​ൾ ഇ​ൻ​സ്​​ട്രു​മ​െൻറ്​
10. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ടെ​ക്​​നീ​ഷ്യ​ൻ മെ​ഡി​ക്ക​ൽ എ​ക്യു​പ്​​മ​െൻറ്​
11. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ടെ​ക്​​നീ​ഷ്യ​ൻ ബ്രോ​ഡ്​​കാ​സ്​​റ്റ്​
12. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ടെ​ക്​​നീ​ഷ്യ​ൻ പ്രോ​ഗ്രാം​ഡ്​ മെ​ഷീ​ൻ​സ്​
13. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ടെ​ക്​​നീ​ഷ്യ​ൻ ക​മ്പ്യൂ​ട്ട​ർ നെ​റ്റ്​​വ​ർ​ക്ക്​​സ്​
14. ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മ​ർ
15. ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​ർ
16. ക​മ്പ്യൂ​ട്ട​ർ ഓ​പ​റേ​റ്റ​ർ

അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​​ ഫൈ​നാ​ൻ​സ്​

1. ബാ​ങ്ക്​ നോ​ട്ട്​​സ്​ ആ​ൻ​ഡ്​​ മ​ണി ചേ​ഞ്ച​ർ
2. ബാ​ങ്ക്​ നോ​ട്ട്​​സ്​ ടെ​ക്​​നീ​ഷ്യ​ൻ
3. അ​ക്കൗ​ണ്ട്​ ഓ​ഡി​റ്റി​ങ്​ ടെ​ക്​​നീ​ഷ്യ​ൻ
4. ജ​ന​റ​ൽ അ​ക്കൗ​ണ്ടി​ങ്​ ടെ​ക്​​നീ​ഷ്യ​ൻ
5. കോ​സ്​​റ്റ്​ അ​ക്കൗ​ണ്ടി​ങ്​ ടെ​ക്​​നീ​ഷ്യ​ൻ
6. കോ​സ്​​റ്റ്​​സ്​ അ​ക്കൗ​ണ്ട​ൻ​റ്​
7. ഇ​ൻ​ഷു​റ​ൻ​സ്​ ക​ല​ക്​​ട​ർ

മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​​ സെ​യി​ൽ​സ്​

1. സെ​യി​ൽ​സ്​ സ്​​പെ​ഷ​ലി​സ്​​റ്റ്​
2. സ്​​റ്റോ​ർ കീ​പ്പ​ർ
3. ക​മേ​ഴ്​​സ്യ​ൽ ഏ​ജ​ൻ​റ്​
4. ക​മേ​ഴ്​​സ്യ​ൽ മാ​നേ​ജ​ർ
5. പ്രൊ​ക്യൂ​ർ​മന്റെ​ ലോ​ജി​സ്​​റ്റി​ക്​​സ്​ സ്​​പെ​ഷ​ലി​സ്​​റ്റ്​

അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്​

1. ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​
2. പ​ബ്ലി​ക്​ റി​ലേ​ഷ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​
3. ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്​ സ്​​പെ​ഷ​ലി​സ്​​റ്റ്​
4. അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഡ​യ​റ​ക്​​ട​ർ

ഇ​ൻ​ഷു​റ​ൻ​സ്​

1. ഇ​ൻ​ഷു​റ​ൻ​സ്​ ഏ​ജ​ൻ​റ്​ -ജ​ന​റ​ൽ
2. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ൻ​റ്​
3. കാ​ർ​ഗോ ഇ​ൻ​ഷു​റ​ൻ​സ്​ ഏ​ജ​ൻ​റ്​
4. ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ ഏ​ജ​ൻ​റ്​
5. വെ​ഹി​ക്കി​ൾ ഇ​ൻ​ഷു​റ​ൻ​സ്​ ഏ​ജ​ൻ​റ്​
6. ഫാ​ക്​​ട​റി ഇ​ൻ​ഷു​റ​ൻ​സ്​ ഏ​ജ​ൻ​റ്​

ഇ​ൻ​ഫ​ർ​മേ​ഷ​ൻ/ മീ​ഡി​യ പ്ര​ഫ​ഷ​ൻ​സ്​

1. മീ​ഡി​യ സ്​​പെ​ഷ​ലി​സ്​​റ്റ്​
2. പേ​ജ്​ മേ​ക്ക​ർ
3. പേ​പ്പ​ർ പ​ൾ​പ്​
4. ബു​ക്ക്​ ബൈ​ൻ​ഡി​ങ്​ മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ
5. ഡെ​ക്കറേ​റ്റി​വ്​ ബു​ക്ക്​​സ്​ ഓ​പ​റേ​റ്റ​ർ ഓഫ്​
6. ക​ല​ണ്ട​ർ ഓപ​റേ​റ്റ​ർ
7. പേ​പ്പ​ർ ഡൈ​യി​ങ്​ മെ​ഷീ​ൻ ഓ​പ​റേ​റ്റേ​ഴ്​​സ്​
8. ബി​ൽ പ്രി​ൻ​റി​ങ്​ മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ
9. സി​ലി​ണ്ട​ർ പ്ര​സ്​ ഓപ​റേ​റ്റ​ർ
10. റൊട്ടേറ്റി​ങ്​ പ്ര​സ്​ ഓ​പ​റേ​റ്റ​ർ
11. ഓ​ഫ്​​സെ​റ്റ്​ പ്രി​ൻ​റി​ങ്​ മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ
12. ക​ള​ർ പ്ര​സ്​ ഓപ​റേ​റ്റ​ർ
13. പാ​ൽ​നോ​ഗ്ര​ഫി​ക്​ പ്ര​സ്​ ഓപ​റേ​റ്റ​ർ
14. പേ​പ്പ​ർ ഫോ​ൾ​ഡ​ർ മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ
15. പേ​പ്പ​ർ കോ​ട്ടി​ങ്​ മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ
16. അ​ഡ്വ​ടൈ​സി​ങ്​ ഏ​ജ​ൻ​റ്​

മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ൻ​സ്​

1. മെ​യി​ൽ ന​ഴ്​​സ്​
2. ഫാ​ർ​മ​സി​സ്​​റ്റ്​ അ​സി​സ്​​റ്റ​ൻ​റ്​
3. മെ​ഡി​ക്ക​ൽ കോഓ​ഡി​നേ​റ്റ​ർ

എ​യ​ർ​പോ​ർ​ട്ട്​ പ്ര​ഫ​ഷ​ൻ​സ്​

1.ഏ​വി​യേ​ഷ​ൻ ഗൈ​ഡി​ങ്​ ഓഫി​സ​ർ
2. ഗ്രൗ​ണ്ട്​ സ്​​റ്റ്യു​വാ​ർ​ഡ്​
3. ടി​ക്ക​റ്റ്​ ക​ൺ​ട്രോ​ള​ർ
4. എ​യ​ർപ്ലെ​യി​ൻ ടേ​ക്ക്​ ഓഫ്​ സൂ​പ്പ​ർ​വൈ​സ​ർ
5. എ​യ​ർ ട്രാ​ഫി​ക്​ ക​ൺ​ട്രോ​ള​ർ
6. എ​യ​ർ ക്രാ​ഫ്​​റ്റ്​ ലാ​ൻ​ഡി​ങ്​ സൂ​പ്പ​ർ​വൈ​സ​ർ
7. പാ​സ​ഞ്ച​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സൂ​പ്പ​ർ​വൈ​സ​ർ
8. ലാ​ൻ​ഡ്​ ഗൈ​ഡ്​

എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​ഫ​ഷ​ൻ​സ്​

1. ആ​ർ​ക്കി​ടെ​ക്​​ട്​
2. ജ​ന​റ​ൽ സ​ർ​വേ എ​ൻ​ജി​നീ​യ​ർ
3. സി​വി​ൽ എ​ൻ​ജി​നീ​യ​ർ
4. ഇ​ല​ക്​​ട്രോ​ണി​ക്​ എ​ൻ​ജി​നീ​യ​ർ
5. ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​ർ
6. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ
7. ​േപ്രാ​ജ​ക്​​ട്​​സ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​

ടെ​ക്​​നി​ക​ൽ പ്ര​ഫ​ഷ​ൻ​സ്​

1. ബി​ൽ​ഡി​ങ്​ ടെ​ക്​​നീ​ഷ്യ​ൻ/ ബി​ൽ​ഡി​ങ്​ ക​ൺ​ട്രോ​ള​ർ
2.​ ഇ​ല​ക്​​ട്രോ​ണി​ക്​ ടെ​ക്​​നീ​ഷ്യ​ൻ
3. റോ​ഡ്​ ടെ​ക്​​നീ​ഷ്യ​ൻ/​റോ​ഡ്​ ക​ൺ​ട്രോ​ള​ർ
4. മെ​ക്കാ​നി​ക്ക​ൽ ടെ​ക്​​നീ​ഷ്യ​ൻ
5. സോ​യി​ൽ മെ​ക്കാ​നി​ക്​​സ്​ ല​ബോ​റ​ട്ട​റി ടെ​ക്​​നീ​ഷ്യ​ൻ
6. സ്​​റ്റീം ട​ർ​ബൈ​ൻ ടെ​ക്​​നീ​ഷ്യ​ൻ
7. ക​ൺ​സ്​​ട്ര​ക്ഷ​ൻ മെ​റ്റീ​രി​യ​ൽ​സ്​ ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ
8. ഗ്യാ​സ്​ നെ​റ്റ്​​വ​ർ​ക്ക്​ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ ടെ​ക്​​നീ​ഷ്യ​ൻ
9. ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ടെ​ക്​​നീ​ഷ്യ​ൻ
10. ട്രാ​ൻ​സ്​​ഫോ​ർ​മ​ർ ടെ​ക്​​നീ​ഷ്യ​ൻ
11. സ്​​റ്റേ​ഷ​ൻ ടെ​ക്​​നീ​ഷ്യ​ൻ
12. ഇ​ല​ക്​​ട്രി​ക്ക​ൽ ടെ​ക്​​നീ​ഷ്യ​ൻ
13. ഹീ​റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ടെ​ക്​​നീ​ഷ്യ​ൻ
14. മെ​യി​ൻ​റ​ന​ൻ​സ്​ ടെ​ക്​​നീ​ഷ്യ​ൻ
15. കെ​മി​ക്ക​ൽ ടെ​ക്​​നീ​ഷ്യ​ൻ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (5 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (12 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (20 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (34 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (1 hour ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends