നാട്ടിൽ നിന്നും രണ്ടു മാസങ്ങൾക്ക് മുൻപ് സൗദിയിലെത്തിയ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ
സൗദി അറേബ്യായിൽ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്-ലത ദമ്പതികളുടെ മകന് മഹേഷ് (22) ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് പുതിയ വിസയില്‍ നാട്ടില്‍ നിന്നും മഹേഷ് സൗദിയിലെ ജിസാനില്‍ എത്തിയത്. എന്നാൽ പിന്നീട് ഇദ്ദേഹത്തെ ജിസാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അല്റ്യാന് സമീപം ഖാമിലയില്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയിരുന്നു.
ഭാര്യ റജിത. മകള്‍ വൈഗ. സഹോദരങ്ങള്‍ കവിത, അശ്വതി.മൃതദേഹം ജിസാന്‍ പ്രിന്‍സ് നാസര്‍ ബിന്‍ മുഹമ്മദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha