കുവൈത്തിൽ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്ത സിഗരറ്റുകൾ ലേലത്തിൽ വിറ്റത് അരക്കോടിലധികം രൂപയ്ക്ക്

കുവൈത്തിൽ അനധികൃതമായി കടത്താൻ ശ്രമിക്കവേ പിടിച്ചെടുത്ത സിഗരറ്റുകൾ ലേലത്തിൽ വിറ്റു. ഫെബ്രുവരി 13 നു നടത്തിയ ലേലത്തിൽ 24150 കെഡി (ഇന്ത്യൻ രൂപ ഏകദേശം 56,56,712 രൂപ) ലഭിച്ചതായി ജനറല്‍ കസ്റ്റംസ് വിഭാഗം അറിയിച്ചു. അതേസമയം ലോ നമ്പർ 10/2013 അനുസരിച്ചാണ് പിടിച്ചെടുക്കുന്ന സിഗരറ്റുകളും മറ്റ് വസ്തുക്കളും ലേലം ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























