ദുബായിൽ കാർ നിയന്ത്രണം വിട്ട് ട്രക്കിലിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
ദുബായിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി കൊല്ലപ്പെട്ടു. തിരുവല്ല തട്ടാംപറമ്പിൽ വര്‍ഗ്ഗീസ് കോശിയുടെ ഭാര്യ റീജ വര്‍ഗീസാണ് മരിച്ചത്. വര്‍ഗീസ് കോശിയെ ഗുരുതര പരുക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫുജൈറയില്‍ താമസിക്കുന്ന ഇവര്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലേക്കു പോകുമ്പോൾ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ട്രക്കിലിടിക്കുകയായിരുന്നു. വര്‍ഗീസ് കോശിയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. റീജ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
https://www.facebook.com/Malayalivartha