അബുദാബിയിൽ നിന്നും പാകിസ്താനിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി
അബൂദാബി, അൽ അയ്ൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്ന് പാകിസ്താനിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി. ഇനിയൊരു ഉത്തരവുണ്ടാകും വരെ പാകിസ്താനിലേക്ക് വിമാന സർവീസ് ഉണ്ടായിരിക്കുകയില്ലെന്ന് അധികൃതർ വ്യകത്മാക്കി.
ആഭ്യന്തര, അന്താരാഷ്ട്ര വ്യോമപാതകള്‍ പാകിസ്താന് അടച്ചെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. യാത്രക്കാർക്ക് അതാത് എയർലൈൻസുമായി ബന്ധപ്പെട്ട് സർവീസിലെ മാറ്റം മനസിലാക്കാം. ഇന്ത്യയുമായി പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമ മേഖല അടക്കാന്‍ പാകിസ്താന് തീരുമാനിച്ചത്. മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള വിമാന കമ്പനികളും സർവീസുകൾ റദ്ദ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha