പെരുമ്പാവൂരിൽ ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ട് എറണാകുളത്തേയ്ക്ക് പോകാമെന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയ ഇരുപത്തിയാറുകാരൻ അറസ്റ്റിൽ...
പെരുമ്പാവൂരിൽ പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ശേഷം പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടന്തറ, ചിറ്റേത്തുകുടി മാഹിന്‍ (26) ആണ് പിടിയിലായത്. എറണാകുളത്ത് പോകാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ വിളിച്ചുവരുത്തി കണ്ടന്തറയിലെ ഒരു വീട്ടില്‍ പീഡിപ്പിച്ചെന്നു പോലീസ് പറഞ്ഞു.
പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.ഐ: കെ. സുമേഷിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. പ്രതിയെ പെരുമ്ബാവൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha